മുറ്റത്തെ മാവിൻ ചുവട്ടിൽ മെല്ലെ ഞെട്ടറ്റു വീണയിലകൾ നോക്കിയിരിക്കവെ, എന്നിലൂടെന്തോ തടഞ്ഞു പോയൊരു വിങ്ങലിലൂടെ അതെ ! ഞെട്ടറ്റു വീണ എൻ സൗഹൃദങ്ങൾ..! ഓർക്കുന്നു എൻ പ്രിയ വിദ്യാലയ വരാന്തയിൽ ഓടിക്കയറിയതു മോടിയൊളിച്ചതും കൊറോണ തൻ ഭീകര കൊലപാതകങ്ങൾക്കിടയിലൂടെൻ പഠിപ്പുര വരാന്തകളകലെയായി സൗഹൃദങ്ങൾ മെല്ലെ മുറിഞ്ഞു പോയി... എന്തോ തിരഞ്ഞെടുക്കുന്നിതെൻ ഹൃദയം മെല്ലെ, ഉയർത്തുകയാണെൻ സൗഹൃദ പുഷ്പങ്ങളെ..! അന്നാ ചിരിയിലറിഞ്ഞില്ലാ നമ്മളകലുകയാണെന്ന് ദൂരേക്കകലുകയാണെന്ന് ഇന്നിതാ അകലുകയാണാ സൗഹൃദവും അരികെയാണാ ഭീകരനും... അന്ന് പിണങ്ങിയതും ഓടിയൊളിച്ചതും ഓർത്തു പോകുന്നു മെല്ലെ മനസ്സിൻ സൗഹൃദത്താളിൽ.. ക്ലാസിലന്നെഴുന്നേറ്റു നിന്നതും അടിവാങ്ങി കുതറിയതും ഒരു ചിരിയിലൂടങ്ങ് ഓർത്തു പോകുന്നിതാ വീണ്ടുമീ മാവിൻ ചോട്ടിൽ.. ഓൺലൈൻ ക്ലാസ് മുറി ഓർമ്മകളാൽ അർത്ഥശൂന്യം! മുറ്റത്തെ മാവിലകളോരോന്നായ് കൊഴിയും പോൽ മുറിഞ്ഞു പോയെൻ പ്രിയ സൗഹൃദങ്ങളെവിടെയോ മഹാമാരി തൻ വരവാൽ ദാരുണ കൃത്യങ്ങളാൽ.. എങ്കിലും കൂട്ടരെ ചൊല്ലുകയായ് വീണ്ടും എഴുതുകയായ് വീണ്ടും നമ്മളിനിയുമൊന്നിക്കും...! Adithya I B Com Finance