ഒരു മനുഷ്യൻറെ ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലം. മനുഷ്യനെ മനുഷ്യനാക്കുന്ന കാലം. ഒരുപാട് ഓർമ്മകൾ സമ്മാനിക്കുന്നതും മറക്കാനാവാത്തതുമായ കാലം. ഞാനും എൻറെ ജീവിതത്തിലെ ആ സുവർണ കാലത്തിലേക്ക് കടന്നിരിക്കുകയാണ്. എൻറെ ജീവിതത്തിൻറെ പുതിയ അധ്യായം ഇവിടെയാണ് തുടക്കം കുറിക്കുകയാണ്. എൻറെ ജീവിതത്തിലെ പുതിയ സൗഹൃദങ്ങൾ പുതിയ പ്രണയങ്ങൾ പുതിയ ചിന്തകൾ എല്ലാം ഈ കലാലയത്തിൽ നിന്നും ആവിർഭവിച്ചെടുക്കാൻ എന്നെക്കൊണ്ട് സാധിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഈ അധ്യായത്തെ ഞാൻ വളരെ ആകാംക്ഷ പൂർവ്വം ഉറ്റുനോക്കുന്നു. സ്വപ്നങ്ങൾ കാണാനും കണ്ട സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാനും സ്വപ്നം കാണാത്തവർക്ക് പുതിയ സ്വപ്നങ്ങൾ കാണാനും ഉള്ള ഒരു വലിയ പറുദീസയാണ് ഒരു കലാലയം. എൻറെ കലാലയ ജീവിതത്തിന്റെ തുടക്കം എൻറെ സ്വപ്നങ്ങളിലേക്കുള്ള ചുവടുവെപ്പാണ് എന്ന് ഞാൻ ആത്മാർത്ഥമായി വിശ്വസിക്കുന്നു. അതിൻറെ തെളിവുകൾ ഞാൻ കണ്ടു തുടങ്ങിയിരിക്കുന്നു. ഇങ്ങനെയൊക്കെയാണെങ്കിൽ പോലും എൻറെ കലാലയ ജീവിതത്തിൻറെ തുടക്കം എനിക്ക് ചെറിയ ചെറിയ പേടികൾ കൂടി ഉണ്ടാക്കുന്നുണ്ട് അതായത് ഇത് എനിക്ക് പുതിയൊരു ലോകമാണ് ഒറ്റപ്പെട്ടുപോകാതിരിക്കാൻ എനിക്ക് അത്രയ...