ഒരു മനുഷ്യൻറെ ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലം. മനുഷ്യനെ മനുഷ്യനാക്കുന്ന കാലം. ഒരുപാട് ഓർമ്മകൾ സമ്മാനിക്കുന്നതും മറക്കാനാവാത്തതുമായ കാലം. ഞാനും എൻറെ ജീവിതത്തിലെ ആ സുവർണ കാലത്തിലേക്ക് കടന്നിരിക്കുകയാണ്. എൻറെ ജീവിതത്തിൻറെ പുതിയ അധ്യായം ഇവിടെയാണ് തുടക്കം കുറിക്കുകയാണ്.
എൻറെ ജീവിതത്തിലെ പുതിയ സൗഹൃദങ്ങൾ പുതിയ പ്രണയങ്ങൾ പുതിയ ചിന്തകൾ എല്ലാം ഈ കലാലയത്തിൽ നിന്നും ആവിർഭവിച്ചെടുക്കാൻ എന്നെക്കൊണ്ട് സാധിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഈ അധ്യായത്തെ ഞാൻ വളരെ ആകാംക്ഷ പൂർവ്വം ഉറ്റുനോക്കുന്നു. സ്വപ്നങ്ങൾ കാണാനും കണ്ട സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാനും സ്വപ്നം കാണാത്തവർക്ക് പുതിയ സ്വപ്നങ്ങൾ കാണാനും ഉള്ള ഒരു വലിയ പറുദീസയാണ് ഒരു കലാലയം. എൻറെ കലാലയ ജീവിതത്തിന്റെ തുടക്കം എൻറെ സ്വപ്നങ്ങളിലേക്കുള്ള ചുവടുവെപ്പാണ് എന്ന് ഞാൻ ആത്മാർത്ഥമായി വിശ്വസിക്കുന്നു. അതിൻറെ തെളിവുകൾ ഞാൻ കണ്ടു തുടങ്ങിയിരിക്കുന്നു.
ഇങ്ങനെയൊക്കെയാണെങ്കിൽ പോലും എൻറെ കലാലയ ജീവിതത്തിൻറെ തുടക്കം എനിക്ക് ചെറിയ ചെറിയ പേടികൾ കൂടി ഉണ്ടാക്കുന്നുണ്ട് അതായത് ഇത് എനിക്ക് പുതിയൊരു ലോകമാണ് ഒറ്റപ്പെട്ടുപോകാതിരിക്കാൻ എനിക്ക് അത്രയും അത്യാവശ്യമാണ്. നല്ല സുഹൃത്ത് വലിയങ്ങളിൽ ചെന്ന് പെടേണ്ടതും ലഹരിയുടെയും മറ്റും അടിമത്തങ്ങളിൽ നിന്നും മാറി നിൽക്കേണ്ടതും എൻറെ സ്വപ്നങ്ങളുടെ ചിറകുകൾ ഒടിഞ്ഞു പോകാതിരിക്കാൻ അത്യാവശ്യമാണ്. എങ്കിലും എനിക്ക് എന്നിൽ വിശ്വാസമുണ്ട് എൻറെ അധ്യാപകരിൽ വിശ്വാസമുണ്ട് എന്റെ സഹപാഠികളിൽ വിശ്വാസമുണ്ട് അവരെന്നെ ഒരിക്കലും ഒരു മോശം വഴിയിലേക്ക് നയിക്കില്ല എന്നും എൻറെ ചിറകുകൾക്ക് കൂടുതൽ വലുപ്പം പകരാൻ അവരെന്റെ കൂടെ ഉണ്ടാവുമെന്നും ഞാൻ ആത്മാർത്ഥമായി വിശ്വസിക്കുന്നു. ഞാനൊരു സാധാരണ മനുഷ്യനാണ് അതുകൊണ്ടുതന്നെ എനിക്ക് പരിമിതികളും കഴിവുകേടുകളും കുറവുകളും എല്ലാമുണ്ട്. എങ്കിലും അതിനെയെല്ലാം മാറ്റിവയ്ക്കുന്ന രീതിയിലുള്ള എൻറെ കഴിവുകളും മറ്റും ഉപയോഗിക്കാൻ എനിക്ക് അവസരങ്ങളെയും മനോഹരമായി ഉപയോഗിക്കേണ്ടതുണ്ട്. അതിനീ കലാലയം ഒരു വഴിയായി മാറും എന്ന് ഞാൻ ആത്മാർത്ഥമായി വിശ്വസിക്കുന്നു.
എൻറെ ഈ കലാലയ ജീവിതം ആഘോഷവും സന്തോഷവും ആഹ്ലാദവും നിറഞ്ഞതാവുന്നതിന്റെ കൂടെത്തന്നെ എൻറെ അക്കാദമിക് വിഷയങ്ങളിൽ എനിക്കും മികവ് പുലർത്തേണ്ടതുണ്ട്. എൻറെ ഈ മനോഹരമായ കലാലയ സ്വപ്നങ്ങൾ യാഥാർത്ഥ്യമാവാൻ നിങ്ങളുടെയെല്ലാം വിലയേറിയ അഭിപ്രായങ്ങളും പിന്തുണയും എനിക്ക് ലഭിക്കേണ്ടതുണ്ട് നിങ്ങളിൽ നിന്നും ഞാൻ ആ സഹായം പ്രതീക്ഷിക്കുന്നു.
By
Musbin. T
First Year BBA
Al Shifa College of Arts and Science
Comments
Post a Comment