2024 എനിക്ക് മറക്കാനാവാത്ത ഓർമ്മകൾ തന്ന വർഷമായിരുന്നു. അതിൽ ഏറ്റവും പ്രിയപ്പെട്ട ദിവസങ്ങളായിരുന്നു ജൂൺ 10,11 ദിവസങ്ങൾ. ഞാനും എന്റെ നാല് കൂട്ടുകാരും കുടുംബവും കൂടി വാഗമൺ യാത്രപോയി. ഞങൾ തൃപ്രായറിൽ നിന്ന് ട്രാവളറിൽ യാത്ര ആരംഭിച്ചു. മൂടൽ മഞ്ഞിലും മഴയിലും തനിയെ നിൽക്കുന്ന വാഗമൺ കുന്നുകളിലേക്കുള്ള യാത്ര മനസ്സിനെ കുളിരണിയിപ്പിക്കുന്നതായിരുന്നു. രാവിലെ 6മണിയോടെ പുറപ്പെട്ടു 9 മണിയോടെ അവിടെ എത്തി. നേരെ ഞങൾ പോയത് chillax wagamon എന്ന് പറഞ്ഞ ഹോട്ടലിലേക്കായിരുന്നു. അവിടെന്ന് പ്രഭാത ഭക്ഷണം കഴിച്ചു ഞങൾ നേരെ പോയത് വാഗമൺ adventure park- ലക്കായിരുന്നു. അവിടെ വിവിധ തരത്തിലുള്ള സാഹസിക പ്രവർത്തനങ്ങൾ കാണാൻ കഴിയും. അവിടെത്തെ ഏറ്റവും ജനപ്രിയമായ സാഹസിക കായിക വിനോധങ്ങളിൽ ഒന്നാണ് പാരഗ്ലൈഡിങ്. ആകാശത് ഉയർന്ന നിൽക്കുന്ന വാഗമൺ കുന്നുകളും താഴ്വാരങ്ങളും വ്യത്യസ്തമായ രീതിയിൽ അനുഭവിക്കാൻ ഇദ് ഒരു മികച്ച മാർഗമാണ്.പിന്നെ, റോക്ക് ക്ലെബിങ് & രാപെല്ലിങ്, ട്രക്കിങ്, സിപ് ലൈൻ, ബോട്ടിങ്& കയാക്കിങ്, ഓഫ് റോഡിങ് അങ്ങനെ പലതരം സാഹസിക പ്രവർത്തനങ്ങൾ ഉണ്ട്. ഞങൾ ട്രക്കിങ്,ഓഫ് റോഡിങ്, കയകിംഗ്& ബോട്ടിങ് ചെയ്തു....