Skip to main content

 2024 എനിക്ക് മറക്കാനാവാത്ത ഓർമ്മകൾ തന്ന വർഷമായിരുന്നു. അതിൽ ഏറ്റവും പ്രിയപ്പെട്ട ദിവസങ്ങളായിരുന്നു ജൂൺ 10,11 ദിവസങ്ങൾ. ഞാനും എന്റെ നാല് കൂട്ടുകാരും കുടുംബവും കൂടി വാഗമൺ യാത്രപോയി. ഞങൾ തൃപ്രായറിൽ നിന്ന് ട്രാവളറിൽ യാത്ര ആരംഭിച്ചു. മൂടൽ മഞ്ഞിലും മഴയിലും തനിയെ നിൽക്കുന്ന വാഗമൺ കുന്നുകളിലേക്കുള്ള യാത്ര മനസ്സിനെ കുളിരണിയിപ്പിക്കുന്നതായിരുന്നു. രാവിലെ 6മണിയോടെ പുറപ്പെട്ടു 9 മണിയോടെ അവിടെ എത്തി. നേരെ ഞങൾ പോയത് chillax wagamon എന്ന് പറഞ്ഞ ഹോട്ടലിലേക്കായിരുന്നു. അവിടെന്ന് പ്രഭാത ഭക്ഷണം കഴിച്ചു ഞങൾ നേരെ പോയത് വാഗമൺ adventure park- ലക്കായിരുന്നു. അവിടെ വിവിധ തരത്തിലുള്ള സാഹസിക പ്രവർത്തനങ്ങൾ കാണാൻ കഴിയും. അവിടെത്തെ ഏറ്റവും ജനപ്രിയമായ സാഹസിക കായിക വിനോധങ്ങളിൽ ഒന്നാണ് പാരഗ്ലൈഡിങ്. ആകാശത് ഉയർന്ന നിൽക്കുന്ന വാഗമൺ കുന്നുകളും താഴ്വാരങ്ങളും വ്യത്യസ്തമായ രീതിയിൽ അനുഭവിക്കാൻ ഇദ് ഒരു മികച്ച മാർഗമാണ്.പിന്നെ, റോക്ക് ക്ലെബിങ് & രാപെല്ലിങ്, ട്രക്കിങ്, സിപ് ലൈൻ, ബോട്ടിങ്& കയാക്കിങ്, ഓഫ് റോഡിങ് അങ്ങനെ പലതരം സാഹസിക പ്രവർത്തനങ്ങൾ ഉണ്ട്. ഞങൾ 

 ട്രക്കിങ്,ഓഫ് റോഡിങ്, കയകിംഗ്& ബോട്ടിങ് ചെയ്തു. വളരെ നല്ല അനുഭവങ്ങൾ ഞങ്ങൾക്ക് അവിടെന്ന് കിട്ടി. ഓഫ് റോഡിങ് വളരെ രസകരവും സഹസികവുമായ ഒന്നാണ്. ഉചിതമായ പർവത ഭൂമിയുടെയും പ്രകൃതി ദൃശ്യങ്ങളുടെയും പശ്ചാത്തലത്തിൽ സഞ്ചാരികൾക്ക് മികച്ച അനുഭവം നൽകും. ഓഫ് റോഡിങ്ങിന് ശേഷം ബോട്ടിങ്& കയകിംഗ് ചെയ്തു. അതിനു ശേഷം സിപ് ലൈനിൽ കയറി.വാഗമൺ പർവതളുടെ മുകളിൽനിന്നുള്ള മനോഹരമായ കാഴ്ചകൾ ആസ്വദിക്കുമ്പോൾ  ഉയരങ്ങളിൽ നിന്ന് കാറ്റിന്റെ  മൃതുലതയിൽ നീങ്ങുന്ന യാത്രയിലൂടെ  ഒരു തരത്തിലുള്ള ത്രില്ലാണ് അനുഭവപ്പെടുന്നത്. ഉച്ചക്ക് 12:30 യോടെ ഞങൾ അവിടെന്ന് ഉച്ചഭക്ഷണം കഴിക്കാൻ  ഗ്രീൻ ചില്ലി റെസ്റ്റോറന്റിൽ പോയി. അത് കഴിഞ്ഞ് ഞങൾ നേരെ പോയത് പൈൻ ഫോറെസ്റ്റിലേക്കാണ്. പ്രകൃതിയുമായി  അടുപ്പം പുലർത്താൻ ഇഷ്ടപെടുന്നവർക്കും ശാന്തമായ സഞ്ചാരം ഇഷ്ടപ്പെടുന്നവർക്കും  ഏറെ അനുയോജ്യമാണ് പൈൻ ഫോറെസ്റ്റ്. അവിടെന്ന് ഞങൾ നേരെ ബുക്ക്‌ ചെയ്‌ത പ്രകാരം winter vale green stay എന്ന് പറഞ്ഞ  റിസോർട്ടിൽ പോയി. ഇക്കോ ഫ്രണ്ട്‌ലി ആയ  പച്ചപ്പും നീലാകാശംവും നിറഞ്ഞ ഒരു പ്രേദേശത്തിൽ സ്ഥിതി ചെയ്യുന്ന  റിസോർട് ആണേ ഇത്. രണ്ട് ദിവസം അവിടെ നിന്ന് അവിടത്തെ സ്ഥലങ്ങൾ എല്ലാം  കണ്ടതിനു ശേഷം ഞങൾ അവിടെന്ന് തിരിച്ചു. മറക്കാനാവാത്ത ദിവസങ്ങൾ ആയിരുന്നു അത്.

Alna Waseer

S1 B. Com Computer Application

Al Shifa College of Arts and Science 

Comments

Popular posts from this blog

ശബ്ദം

       മനസ്സ് വല്ലാതെ പ്രക്ഷുബ്ധമാണ്.... ഓരോ ദിവസവും തന്റെ പ്രതീക്ഷ ഇല്ലാതായി കൊണ്ടിരിക്കുകയാണ്... താൻ ജീവിതത്തിൽ നടത്തുന്ന പോരാട്ടത്തിൽ തോറ്റു പോകുമോ എന്നുള്ള ഭയം ഈയിടെയായി തന്നെ വല്ലാതെ പിടിമുറുക്കിയിക്കുന്നു... "ആതിര "... പുറത്തു ആർതുലച്ചു പെയ്യുന്ന മഴയെ നോക്കി മിഴിച്ചു നിന്നു... തോറ്റു തോറ്റു തോറ്റിടത്തു നിന്നും വിജയിക്കുവാനല്ല... വീണ്ടും തോൽക്കാതിരിക്കുവാനുള്ള പോരാട്ടമാണ് തന്റേത്..ചിലവരുടെയെങ്കിലും സഹായമില്ലാതെ തനിക്കൊരിക്കലും മുന്നോട്ടു പോകാൻ കഴിയില്ലെന്ന് തനിക്കു തന്നെ നന്നായിട്ടറിയാം... എന്നിട്ടും ഉത്തരവാദിത്തപെട്ടവർ തന്നെ കയ്യൊഴിയുമ്പോൾ വല്ലാത്ത നീറ്റലുണ്ട് നെഞ്ചില്..... പഠിക്കണം.... പഠിച്ചു മുന്നോട്ട് പോണം... ഒരു ജോലി വാങ്ങിക്കണം... ഒന്നിനും കഴിയാത്തവൾ   എന്ന് പറഞ്ഞവർക്ക് മുന്നിൽ തല ഉയർത്തി നിൽക്കണം... എന്തെല്ലാം മോഹങ്ങൾ...  അതാണ് ഈ പ്രായത്തിലും കുട്ടികളെ പോലെ യൂണിഫോം അണിഞ്ഞു കോളേജിലേക്കു പോകാൻ തന്നെ പ്രേരിപ്പിച്ചത്... വീട്ടുകാരും കുടുംബക്കാരും നാട്ടുകാരും കളിയാക്കി.. ഏൽക്കേണ്ടി വന്ന അവഗണനകൾ ഒരു പുഞ്ചിരിയിൽ ഒതുക്കി വാശിയോട് പഠിച്ചു... തന്നെ സംബന്ധിടത്തോളം ഒരു യു
വായിക്കാനുള്ള മോഹത്താൽ എടുക്കുന്നു കൈകൽത്താൽ മറിയുന്ന വെള്ളിലകൾ തൂവാല പോലെ ഇളം കുളിർമ്മ നൽകീടും  വായിച്ചാലുടൻ തന്നെ അറിവുകൾ വാരിവിതറും ചങ്ങാതി.....  തെറ്റുകൾ തിരുത്താൻ അവസരം  പാടി പറയുവാൻ അവസരം  എൻ കൊച്ചു ചങ്ങാതി  എൻ കൂട്ടിനുള്ള ചങ്ങാതി  Binsiya. A 1st Sem B.Com Finance Al Shifa College of Arts and Science 

ഓർമ്മകളിലൂടെ..

ഓർക്കുവാൻ ചിലതുണ്ട് ഓർമ്മകളിൽ ചൂടാതെ വാടികരിഞ്ഞു പോയാരാ പൂക്കൾ പോലെ കിട്ടാതെപോയാരാ വസന്ദം പോലെ  നഷ്ടങ്ങളുടെ പട്ടികയിൽ ചേർത്തുവയ്ക്കാനി നീ ഇതിൽ പേരിൽ പൊഴിഞ്ഞൊരാ കണ്ണുനീർത്തുള്ളികളും  ഒന്നിനെയും മോഹിക്കാതിരിക്കുക  ഈ കൊച്ചു ജീവിതം ജീവിച്ചു തീർക്കുക അത്രമാത്രം. Thesveer. P S2 B. Com Finance