Proud Moment - I was able to volunteer at the Kerala Innovation Festival .
_Thank God for giving me such an achievement before I even started._
ഇന്ന് എനിക്ക് ഏറ്റവും സന്തോഷമുള്ള ദിവസമാണ്. ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത ആ 2 മനോഹരമായ ദിവസങ്ങൾ. അതെ കേരള ഇന്നോവേഷൻ ഫെസ്റ്‌വെൽ (KIF) ൽ വളണ്ടിയർ എന്ന വലിയ ഒരു അവസരം ലഭിച്ചു. അപ്രതീക്ഷിതമായി എൻ്റെ ഒരു സുഹൃത്ത് കാണിച്ചുതന്ന അവസരം മായിരുന്നു അത്. ആദ്യമായിട്ടായിരുന്നു ഇങ്ങനെ ഒരു അവസരം ലഭിച്ചത്. ഇന്ത്യയിൽ തന്നെ ഏറ്റവും വലിയ ഫെസ്റ്റിവല്ലിൽ എന്നേയും എൻ്റെ നാടിനെയും വീടിനെയും കോളേജിനേയും introduce ചെയ്യാൻ സാധിച്ചതിൽ ഏറെ അഭിമാനം തോന്നുന്നു. ഈ അവസരത്തിൽ കേരളതിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഒരുപാട് സുഹൃത്തുക്കളെ സമ്പാദിക്കാൻ കഴിഞ്ഞു. ഒരു BBA വിദ്യാർത്ഥി എന്ന നിലയിൽ എനിക്ക് ലഭിക്കേണ്ട എല്ലാ കാര്യങ്ങളും ഈ അവസരത്തിൽ എനിക്ക് ലഭിച്ചു. വലിയ professionals, Founders, creators, students, guests, Authorities, actors and managers, etc. നെ എല്ലാവരെയും കാണാനും സംസാരിക്കാനും അസിസ്റ്റ് ചെയ്യാനും കണക്ഷൻസ് ബിൽഡ് ചെയ്യാനും സാധിച്ചു. ഒരു കോളേജ് ലൈഫിനപ്പുറത്തുള്ള ചില കാര്യങ്ങൾ എക്സ്പീരിയൻസ് ചെയ്യാനും സാധിച്ചു. event management, program management, Time Manegement and crowd management എന്നിങ്ങനെ ഒരുപാട് ഉത്തരവാദിത്തങ്ങളും മറ്റു വർക്കുകളും ഞങ്ങൾ volunteers നെ Kerala startup mission ഏൽപ്പിച്ചു. ഏൽപിച്ച എല്ലാ കാര്യങ്ങളും ഞങ്ങൾക്ക് ഒരു ടീമായി കൃത്യമായി കാര്യക്ഷമമായി ഭംഗിയായി ചെയ്യാനും ഞങ്ങൾക്ക് സാധിച്ചു. ഇതിലൂടെ ഒരുപാട് കാര്യങ്ങൾ പഠിക്കാനും എൻ്റെ കഴിവുകൾ വളത്തി എടുക്കാനും സാധിച്ചു. KIF ൽ volunteer ആവാൻ കഴിഞ്ഞു എന്നത് മാത്രമല്ല അവിടെ നടന്ന എല്ലാകാര്യങ്ങളും കാണാനും എക്സ്പീരിയൻസ് ചെയ്യാനുമുള്ള ഒരു വലിയ അവസരം ലഭിച്ചു.
എന്താണ് ലോകത്തിൻ്റെ/ഇന്ത്യയുടെ/ കേരളത്തിൻ്റെ ഫ്യൂചർ? എന്താണ് AI യുടെ ഫ്യൂച്ചർ? എന്തല്ലാം മാറ്റങ്ങൾ വന്നു? എന്തല്ലാം അവസരങ്ങളാണ് നമുക്കുള്ളത്? എന്നിങ്ങനെ ഉള്ള എൻ്റെ എല്ലാ ഒരുവിധം ചോദ്യങ്ങളുടെ ഉത്തരങ്ങൾ എനിക്ക് അവിടെ നിന്നും കണ്ടെത്താൻ കഴിഞ്ഞു.
2- ാം ദിവസം എനിക്ക് ഈ അവസരം കാണിച്ചുതന്ന എൻ്റെ സുഹൃത്തുക്കളും സഹപാഠികളുമായ 2 പേര് ഈ ഫെസ്റ്റിവൽ കാണാൻ വരികയും അവരോഡോപ്പം എല്ലാം കാണാനും എക്സ്പീരിയൻസ് ചെയ്യാനും കഴിഞ്ഞപ്പോൾ ഈ festival ഒരു മറക്കാൻ കഴിയാത്ത ഒരു അനുപവമായി മാറി.
എഴുതിയാൽ തീരാത്ത പറഞ്ഞാൽ തീരാത്ത അനുഭങ്ങളും ഓർമകളും സമ്മാനിച്ച Kerala Innovation Festival (KIF) നു എൻ്റെ ഹൃദയം നിറഞ്ഞ നന്ദിയും ആശംസകൾ നേരുന്നു.
അവസാനമായി എന്നെ സപ്പോർട്ട് ചെയ്ത നാട്ടുകാർക്കും വീട്ടുകാർക്കും അധ്യാപകർക്കും കൂട്ടുകാർക്കും കോളജിനും ഒരു വലിയ നന്ദിയും കടപ്പാടും രേഖപ്പെടുത്തുന്നു.
മറ്റുള്ളവരോട് എനിക്ക് പറയാനുള്ള ത് ജീവിതത്തിൽ ഓരുപാട് അവസരങ്ങൾ തള്ളി കളഞ്ഞവരാവാം നമ്മളിൽ പലരും. ഇനിമുതൽ കിട്ടുന്ന ഇത് പോലെ ഉള്ള നല്ല അവസരങ്ങളിൽ എല്ലാം പങ്കെടുത്ത് ജീവിതത്തിൽ നല്ല ഓർമ്മകൾ കൊണ്ടുവരാനും പുതിയ സുഹൃത്തുക്കളെ ഉണ്ടാകാനും ശ്രമിക്കുക.
ഈ അവസത്തിൽ എനിക്ക് ഓർമയിൽ വെരുന്നത്
KIF ൽ Nivin Pauly, Indian actor and film producer, പറയുകയുണ്ടായി - "നല്ല മാർക്ക് വേടിച്ച കുട്ടികളെ മാത്രമല്ല നല്ല ചിന്തകളും കഴിവുകളും ഉള്ള കുട്ടികളെ കൂടിയും നമ്മൾ അഭിനന്ദിക്കേണ്ടതു ണ്ട് ".
ഞാനിവിടെ നിന്നും പോകുന്നത് വെറും കയ്യോടെ രണ്ടുദിവസം കൊണ്ട് ഉണ്ടാക്കിയെടുത്ത എനിക്ക് ഒരുപാട് ഓർമ്മകൾ സമ്മാനിച്ച ഒരു KIF ഫാമിലി ഉണ്ടാക്കിയെടുത്തിട്ടാണ്.
I would like to end by thanking all my KIF friends and the KIF management from the bottom of my heart for giving me unforgettable memories.
Finally, Thank you for your valuable time and support. Stopping, hoping it will continue.
Musbin T
2nd year BBA student
Al Shifa College of Arts & Science Keezhattur,Malappuram Dt, Kerala, 679325.
Comments
Post a Comment