മനസ്സ് വല്ലാതെ പ്രക്ഷുബ്ധമാണ്.... ഓരോ ദിവസവും തന്റെ പ്രതീക്ഷ ഇല്ലാതായി കൊണ്ടിരിക്കുകയാണ്... താൻ ജീവിതത്തിൽ നടത്തുന്ന പോരാട്ടത്തിൽ തോറ്റു പോകുമോ എന്നുള്ള ഭയം ഈയിടെയായി തന്നെ വല്ലാതെ പിടിമുറുക്കിയിക്കുന്നു... "ആതിര "... പുറത്തു ആർതുലച്ചു പെയ്യുന്ന മഴയെ നോക്കി മിഴിച്ചു നിന്നു... തോറ്റു തോറ്റു തോറ്റിടത്തു നിന്നും വിജയിക്കുവാനല്ല... വീണ്ടും തോൽക്കാതിരിക്കുവാനുള്ള പോരാട്ടമാണ് തന്റേത്..ചിലവരുടെയെങ്കിലും സഹായമില്ലാതെ തനിക്കൊരിക്കലും മുന്നോട്ടു പോകാൻ കഴിയില്ലെന്ന് തനിക്കു തന്നെ നന്നായിട്ടറിയാം... എന്നിട്ടും ഉത്തരവാദിത്തപെട്ടവർ തന്നെ കയ്യൊഴിയുമ്പോൾ വല്ലാത്ത നീറ്റലുണ്ട് നെഞ്ചില്..... പഠിക്കണം.... പഠിച്ചു മുന്നോട്ട് പോണം... ഒരു ജോലി വാങ്ങിക്കണം... ഒന്നിനും കഴിയാത്തവൾ എന്ന് പറഞ്ഞവർക്ക് മുന്നിൽ തല ഉയർത്തി നിൽക്കണം... എന്തെല്ലാം മോഹങ്ങൾ... അതാണ് ഈ പ്രായത്തിലും കുട്ടികളെ പോലെ യൂണിഫോം അണിഞ്ഞു കോളേജിലേക്കു പോകാൻ തന്നെ പ്രേരിപ്പിച്ചത്... വീട്ടുകാരും കുടുംബക്കാരും നാട്ടുകാരും കളിയാക്കി.. ഏൽക്കേണ്ടി വന്ന അവഗണനകൾ ഒരു പുഞ്ചിരിയിൽ ഒതുക്കി വാശിയോട് പഠിച്ചു... തന്...
Comments
Post a Comment