Skip to main content

കൊമ്പനെ🐘വിറപ്പിക്കാൻ മാത്രം ഒന്നും ഒരു ഈസ്റ്റ് ബംഗാളും വളർന്നിട്ടില്ല


.
ഉത്ഘാടന മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെ പൊടി പൊടിച്ച് കേരളാ ബ്ലാസ്റ്റേഴ്സ്💙💛
.ബ്ലാസ്റ്റേഴ്സിന് വേണ്ടി കലുഷ്നി പകരക്കാരനായി വന്ന് ഇരട്ട ഗോൾ നേടുകയും ഒരു ഗോൾ അഡ്രിയാൻ ലൂണയും സ്വന്തമാക്കി ബംഗാളിന് വേണ്ടി ആശ്വാസ ഗോൾ മടക്കി ലിമ. പതിനായിരക്കണക്കിന് കാണികളെ സാഹക്ഷിയാക്കികൊണ്ടായിരുന്നു ഈ വിജയം. ആ പതിനായിരങ്ങളിൽ ഒരുവൻ ആവാൻ എനിക്കും ഭാഗ്യം ലഭിച്ചു. സ്റ്റേഡിയത്തിൽ ഇരുന്നു കളി കണ്ടത് ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത ഒരു അനുഭവമായിരുന്നു. നിങ്ങൾ ഫുട്ബോൾ ഇഷ്ട്ടപെടുന്ന ഒരാൾ ആണെങ്കിൽ ജീവിതത്തിൽ ഒരിക്കലെങ്കിലും അവിടെ ചെന്ന് കളി ആസ്വദിക്കാൻ ശ്രമിക്കുക. സ്റ്റേഡിയത്തിലെ പതിനായിരങ്ങളുടെ ആരവങ്ങളും ചാന്റ്സും നിങ്ങൾക്ക് മികച്ച അനുഭവം നൽകും.

Akkif Muhammed. M. T
III Sem B Com Finance (21-24)

Comments

Popular posts from this blog

ശബ്ദം

       മനസ്സ് വല്ലാതെ പ്രക്ഷുബ്ധമാണ്.... ഓരോ ദിവസവും തന്റെ പ്രതീക്ഷ ഇല്ലാതായി കൊണ്ടിരിക്കുകയാണ്... താൻ ജീവിതത്തിൽ നടത്തുന്ന പോരാട്ടത്തിൽ തോറ്റു പോകുമോ എന്നുള്ള ഭയം ഈയിടെയായി തന്നെ വല്ലാതെ പിടിമുറുക്കിയിക്കുന്നു... "ആതിര "... പുറത്തു ആർതുലച്ചു പെയ്യുന്ന മഴയെ നോക്കി മിഴിച്ചു നിന്നു... തോറ്റു തോറ്റു തോറ്റിടത്തു നിന്നും വിജയിക്കുവാനല്ല... വീണ്ടും തോൽക്കാതിരിക്കുവാനുള്ള പോരാട്ടമാണ് തന്റേത്..ചിലവരുടെയെങ്കിലും സഹായമില്ലാതെ തനിക്കൊരിക്കലും മുന്നോട്ടു പോകാൻ കഴിയില്ലെന്ന് തനിക്കു തന്നെ നന്നായിട്ടറിയാം... എന്നിട്ടും ഉത്തരവാദിത്തപെട്ടവർ തന്നെ കയ്യൊഴിയുമ്പോൾ വല്ലാത്ത നീറ്റലുണ്ട് നെഞ്ചില്..... പഠിക്കണം.... പഠിച്ചു മുന്നോട്ട് പോണം... ഒരു ജോലി വാങ്ങിക്കണം... ഒന്നിനും കഴിയാത്തവൾ   എന്ന് പറഞ്ഞവർക്ക് മുന്നിൽ തല ഉയർത്തി നിൽക്കണം... എന്തെല്ലാം മോഹങ്ങൾ...  അതാണ് ഈ പ്രായത്തിലും കുട്ടികളെ പോലെ യൂണിഫോം അണിഞ്ഞു കോളേജിലേക്കു പോകാൻ തന്നെ പ്രേരിപ്പിച്ചത്... വീട്ടുകാരും കുടുംബക്കാരും നാട്ടുകാരും കളിയാക്കി.. ഏൽക്കേണ്ടി വന്ന അവഗണനകൾ ഒരു പുഞ്ചിരിയിൽ ഒതുക്കി വാശിയോട് പഠിച്ചു... തന്...
 2024 എനിക്ക് മറക്കാനാവാത്ത ഓർമ്മകൾ തന്ന വർഷമായിരുന്നു. അതിൽ ഏറ്റവും പ്രിയപ്പെട്ട ദിവസങ്ങളായിരുന്നു ജൂൺ 10,11 ദിവസങ്ങൾ. ഞാനും എന്റെ നാല് കൂട്ടുകാരും കുടുംബവും കൂടി വാഗമൺ യാത്രപോയി. ഞങൾ തൃപ്രായറിൽ നിന്ന് ട്രാവളറിൽ യാത്ര ആരംഭിച്ചു. മൂടൽ മഞ്ഞിലും മഴയിലും തനിയെ നിൽക്കുന്ന വാഗമൺ കുന്നുകളിലേക്കുള്ള യാത്ര മനസ്സിനെ കുളിരണിയിപ്പിക്കുന്നതായിരുന്നു. രാവിലെ 6മണിയോടെ പുറപ്പെട്ടു 9 മണിയോടെ അവിടെ എത്തി. നേരെ ഞങൾ പോയത് chillax wagamon എന്ന് പറഞ്ഞ ഹോട്ടലിലേക്കായിരുന്നു. അവിടെന്ന് പ്രഭാത ഭക്ഷണം കഴിച്ചു ഞങൾ നേരെ പോയത് വാഗമൺ adventure park- ലക്കായിരുന്നു. അവിടെ വിവിധ തരത്തിലുള്ള സാഹസിക പ്രവർത്തനങ്ങൾ കാണാൻ കഴിയും. അവിടെത്തെ ഏറ്റവും ജനപ്രിയമായ സാഹസിക കായിക വിനോധങ്ങളിൽ ഒന്നാണ് പാരഗ്ലൈഡിങ്. ആകാശത് ഉയർന്ന നിൽക്കുന്ന വാഗമൺ കുന്നുകളും താഴ്വാരങ്ങളും വ്യത്യസ്തമായ രീതിയിൽ അനുഭവിക്കാൻ ഇദ് ഒരു മികച്ച മാർഗമാണ്.പിന്നെ, റോക്ക് ക്ലെബിങ് & രാപെല്ലിങ്, ട്രക്കിങ്, സിപ് ലൈൻ, ബോട്ടിങ്& കയാക്കിങ്, ഓഫ് റോഡിങ് അങ്ങനെ പലതരം സാഹസിക പ്രവർത്തനങ്ങൾ ഉണ്ട്. ഞങൾ   ട്രക്കിങ്,ഓഫ് റോഡിങ്, കയകിംഗ്& ബോട്ടിങ് ചെയ്തു....

ഓർമ്മകളിലൂടെ..

ഓർക്കുവാൻ ചിലതുണ്ട് ഓർമ്മകളിൽ ചൂടാതെ വാടികരിഞ്ഞു പോയാരാ പൂക്കൾ പോലെ കിട്ടാതെപോയാരാ വസന്ദം പോലെ  നഷ്ടങ്ങളുടെ പട്ടികയിൽ ചേർത്തുവയ്ക്കാനി നീ ഇതിൽ പേരിൽ പൊഴിഞ്ഞൊരാ കണ്ണുനീർത്തുള്ളികളും  ഒന്നിനെയും മോഹിക്കാതിരിക്കുക  ഈ കൊച്ചു ജീവിതം ജീവിച്ചു തീർക്കുക അത്രമാത്രം. Thesveer. P S2 B. Com Finance