Skip to main content

കറുത്ത മുത്ത്

 ##


ഇന്ന്  അവൾക് കോളേജിലെ ആദ്യത്തെ ദിവസമായിരുന്നു..ആ വലിയ ഗേറ്റിനു മുന്നിൽ ചെറിയൊരു പതർച്ചയോടെ അവൾ നിന്നു..പ്രണയവും വിരഹവും...സൗഹൃദവും..കളിയും..ചിരിയും..പാട്ടും..ഡാൻസും..എല്ലാം നിറഞ്ഞ സിനിമയിൽ മാത്രം കണ്ടു പരിചയമുള്ള ആ കോളേജ് ക്യാമ്പസ് ..ദേ തന്റെ തൊട്ടു മുന്നിൽ നിൽക്കുന്നു....അവൾ അത്ഭുതത്തോടെ നോക്കി കൊണ്ട് ആ ഗേറ്റിനകത്തെക്കു നടന്നു...

           തലകുനിച്ചു ആരെയും ശ്രദ്ധിക്കാതെ അകത്തേക്ക് നീങ്ങുമ്പോൾ മനസ്സു വല്ലാതെ ചുട്ടു പൊള്ളി...പലവർണ്ണങ്ങളിൽ വസ്ത്രങ്ങൾ ധരിച്ച സുന്ദരികളും സുന്ദരന്മാരും തനിക്കു മുന്നിലൂടെ ചിത്രശലഭങ്ങൾ കണക്കെ പാറി നടക്കുന്നത് ഒരു നിഴൽ വട്ടം പോലെ അവൾ കാണുന്നുണ്ടായിരുന്നു..."നോക്കാനുള്ള ധൈര്യമില്ല.....ആരോടും കൂട്ടുകൂടാനുള്ള അവകാശവും തനിക്കില്ല്യ...എവിടെയും എപ്പോഴും വല്ലാതെ ഒറ്റപ്പെട്ടു പോയി താൻ...തന്റെ ഈ കറുത്ത നിറം എല്ലാവരിൽ നിന്നും തന്നെ അകറ്റി..വല്ലാത്തൊരു കറുപ്പാണ് തനിക്ക്... ഇരുട്ടിനെക്കാൾ നിറമുള്ള കറുപ്പ്..എല്ലാവരിലും വെറുപ്പുളവാക്കുന്ന കട്ട പിടിച്ച കറുപ്പ്..""..


       അവൾ സ്വയം പ്രാകി മുന്നോട്ടു നീങ്ങി..ക്ലാസ്സിന്റെ ഒരു  മൂലയിലെ ബെഞ്ചിൽ അവൾ സ്ഥാനം പിടിച്ചു...കുട്ടികളുടെ ഉച്ചത്തിലുള്ള സംസാരവും ചിരിയും കേൾക്കാം..പ്രണയിക്കുന്നവരുടെ കിന്നാരം പറച്ചിലും കാതോർത്താൽ കേൾക്കാം...ഓർമ്മവെച്ച നാൾ മുതലേ ഒറ്റപ്പെട്ടു ശീലിച്ചത് കൊണ്ട് പ്രതേകിച്ചു ഒന്നും തോന്നിയില്ല....


ദിവസ്സങ്ങൾ കടന്നു പോയെങ്കിലും തന്നെ തേടി മാത്രം ഒരു സൗഹൃദവും പ്രണയവും വന്നില്ല..ക്ലാസ്സിൽ ആരുമില്ലാതെ ഒറ്റപ്പെട്ടിരിക്കുന്ന ഇടവേളകളിൽ ആ ബെഞ്ചിന്റെ മൂലയിലിരുന്നു  അവൾ മനോഹരമായി ഏതെങ്കിലും പ്രണയഗാനം മൂളികൊണ്ടിരിക്കും..ഒരു ദിവസം ഏതോ ഒരു ഹിന്ദി ഗാനം മതിമറന്നു പാടി കൊണ്ടിരുന്നപ്പോഴാണ് പിന്നിൽ നിന്നും അവന്റെ ശബ്ദം കേട്ടത്..""കൊള്ളാലോ...എത്ര മനോഹരമായ ശബ്ദം...എത്ര മനോഹരമായി പാടുന്നു..""".....അവൾ ഞെട്ടലോടെ തിരിഞ്ഞു നോക്കി...മനോഹരമായ ഒരു മുഖം തനിക്കു മുന്നിൽ..നല്ല വെളുത്ത നിറവും കട്ടി മീശയും...ചുവന്ന ചുണ്ടും  മുഖം നിറഞ്ഞ പുഞ്ചിരിയും ഒക്കെ ഉള്ള ചുവന്ന ഷർട്ടിട്ട ഒരു  ചെറുപ്പക്കാരൻ..അവൾ അവനെ കണ്ണെടുക്കാതെ നോക്കി...

"എനിക് വേണ്ടി ഒരു രണ്ടു വരി മൂളാമോ..???""...മായാത്ത പുഞ്ചിരിയോടെ അവളുടെ കണ്ണുകളിലേക്കു നോക്കി അവൻ ചോദിച്ചു...എതിർത്തു ഒന്നും പറയാൻ നിക്കാതെ അവന്റെ മനോഹരമായ മുഖത്തേക്ക് നോക്കി മനോഹരമായി അവൾ പാടി...   



പിന്നീടങ്ങോട്ടു അവൾ ഒരുപാട് പാട്ടുകൾ അവനു വേണ്ടി പാടി...അവളെ തേടി പലപ്പോഴായി അവൻ വന്നു...തനിക്കു  അന്യമെന്നു തോന്നിയ പ്രണയിനികൾക് മാത്രം അവകാശപ്പെട്ട വാക മരച്ചുവട്ടിലും... വരാന്തകളിലും.. ക്യാന്റീനിലും എല്ലാം അവർ പരസ്പരം കഥകൾ പറഞ്ഞും ..വിശേഷങ്ങൾ പങ്കിട്ടും...പാട്ടു മൂളിയും നടന്നു നീങ്ങി..അവനു വേണ്ടി അവൾ അവനു ഏറെ ഇഷ്ട്ടമുള്ള ചുവപ്പ് നിറത്തെ വല്ലാതെ സ്നേഹിച്ചു...ചുവപ്പ് തൂവാലകൾ അവൾ സ്വന്തമാക്കി..ചുവന്ന പൂക്കൾ വിരിയുന്ന ചെടികൾ അവളുടെ വീടിനു ചുറ്റും അവൾ നട്ടു പിടിപ്പിച്ചു..തൊടിയിലെ ചുവന്ന പൂക്കൾ വിരിയുന്ന വലിയ മരത്തിനു ചുവട്ടിൽ അവൾ നിത്യ സന്ദർഷകയായി... ഇളം കാറ്റിൽ അവളുടെ മേനി നിറയെ ചുവന്ന പൂക്കൾ മൂടി..


അവനോടുള്ള അവളുടെ പ്രണയം ഒരു ചുവന്ന പൂ കണക്കെ അവളുടെ ഹൃദയത്തിൽ പൂത്തു നിന്നു..പ്രണയിനികൾ പ്രണയം തുറന്നുപറയുന്ന ആ ഒരു ചുവന്ന പൂക്കളുടെ ദിവസ്സം അവൾ അവനരികിൽ എത്തി... അവളുടെ ആത്മാർത്ഥ പ്രണയം ഇച്ചിരി നാണത്തോടെ അവൾ പറഞ്ഞൊപ്പിച്ചു...അവന്റെ കണ്ണിലെ തിളക്കം കാണാൻ നോക്കിയ അവൾക്കു കാണാൻ കഴിഞ്ഞത് വെറുപ്പിന്റെ ഒരു നോട്ടമായിരുന്നു...ഒരു ചീറ്റ പുലിയെ പോലെ അവൻ ചീറി അടുത്തു..

""നിന്നെ പ്രണയിക്കാൻ എനിക്കെന്താ പ്രാന്തുണ്ടോ...നിന്റെ കറുപ്പിനോട്  ഇച്ചിരി സഹതാപം തോന്നിയപ്പോ നീയത് പ്രണയമായി തെറ്റിദ്ധരിച്ചു..നിന്നെ പോലെ ഒരു ഇരുട്ടിനെ സ്നേഹിക്കാൻ എനിക് വട്ടൊന്നും  ഇല്ല.. നീ കണ്ണാടി പോയി നോക്ക്.. ആ കണ്ണാടി പോലും മാറി നിൽക്കും നിന്റെ കറുപ്പിന് മുന്നിൽ..""അവൻ അലറി വിളിച്ചു...എല്ലാവരും അവളെ നോക്കി പരിഹാസത്തോടെ പിറുപിറുത്തു..അവൾക്കു വല്ലാത്ത അപമാനം തോന്നി...തിരിഞ്ഞു നടക്കാൻ തുടങ്ങിയ അവന്റെ കാലു പിടിച്ചവൾ കേണു.. ""എന്നെ ഇട്ടിട്ടു പോകരുത്..എന്റെ മനസ്സ് കാണണം..ഇരുട്ടില്ലാത്ത ഒരു മനസ്സുണ്ട് എനിക്...അതിൽ നീ മാത്രേ ഒള്ളു..""അവൻ അവളെ തട്ടി മാറ്റി കൊണ്ട് അവിടെ നിന്നും അകലത്തേക്കു മാഞ്ഞു...

പ്രണയം പിച്ചികീറിയ ഹൃദയവുമായി ഇരുട്ടു നിറഞ്ഞ അവളുടെ മുറിയിൽ അവൾ ചുമര് ചാരി ഇരുന്നു..


"അവനെന്നെ മനസ്സിലായില്ല...മറ്റുള്ളവരെ പോലെ ഞാൻ അവന് ഒരു ഇരുട്ടു മാത്രമായിരുന്നു...പ്രണയമേ..നീ എനിക് അവകാശപ്പെട്ടതല്ലങ്കിലും ഞാൻ നിന്നെ സ്നേഹിച്ചു...ആഗ്രഹിച്ചു..ഒരു ശാപം പിടിച്ച ഇരുട്ടായി താൻ ഇനി ഭൂമിയിൽ വേണ്ട.. 


ഒടുവിൽ അവനു വേണ്ടി അവളുടെ ഇടത്തെ കൈ തണ്ടയിൽ നിന്നു ഒഴുകിയതും അവന് ഏറെ ഇഷ്ട്ടമുള്ള ചുവന്ന  രക്തമായിരുന്നു.....

Comments

Popular posts from this blog

വായിക്കാനുള്ള മോഹത്താൽ എടുക്കുന്നു കൈകൽത്താൽ മറിയുന്ന വെള്ളിലകൾ തൂവാല പോലെ ഇളം കുളിർമ്മ നൽകീടും  വായിച്ചാലുടൻ തന്നെ അറിവുകൾ വാരിവിതറും ചങ്ങാതി.....  തെറ്റുകൾ തിരുത്താൻ അവസരം  പാടി പറയുവാൻ അവസരം  എൻ കൊച്ചു ചങ്ങാതി  എൻ കൂട്ടിനുള്ള ചങ്ങാതി  Binsiya. A 1st Sem B.Com Finance Al Shifa College of Arts and Science 

ഓർമ്മകളിലൂടെ..

ഓർക്കുവാൻ ചിലതുണ്ട് ഓർമ്മകളിൽ ചൂടാതെ വാടികരിഞ്ഞു പോയാരാ പൂക്കൾ പോലെ കിട്ടാതെപോയാരാ വസന്ദം പോലെ  നഷ്ടങ്ങളുടെ പട്ടികയിൽ ചേർത്തുവയ്ക്കാനി നീ ഇതിൽ പേരിൽ പൊഴിഞ്ഞൊരാ കണ്ണുനീർത്തുള്ളികളും  ഒന്നിനെയും മോഹിക്കാതിരിക്കുക  ഈ കൊച്ചു ജീവിതം ജീവിച്ചു തീർക്കുക അത്രമാത്രം. Thesveer. P S2 B. Com Finance

സ്വപ്നത്തിലെ ഗ്രാമം

  സ്വപ്നത്തിലെ ഗ്രാമം ഗ്രാമത്തിനായൊരു കൂട്ടുകൂടൾ ഈ ഗ്രാമത്തിൻ നാമത്തിൽ കൂട്ട് ചേരാം വന്ന് നിന്നിടാന് നമ്മുക്ക് സർവ്വം ഈ ഗ്രാമത്തിനായൊരു സംഘമായി  മനുഷ്യരെല്ലാരുമൊന്നു പോലെ  വസിക്കുന്ന നാടായും വളർന്നീടട്ടെ പണ്ട് മാവേലി നാടന്ന പോലെ നമ്മുടെ ഗ്രാമം പുലർന്നീടട്ടേ കള്ളവുമില്ല ചതിയുമില്ല എള്ളോള്ളമില്ലാ പൊളിവചനം പണ്ട് മാവേലി നാടന്ന പോലെ നമ്മുടെ ഗ്രാമം പുലർന്നീടട്ടേ വന്നു ചേരട്ടേയാ നല്ല കാലം സൗഹൃദം പൂക്കുന്ന പുണ്യം കാലം അഭയവും ശാന്തിയും നേടിടട്ടേ കലഹങ്ങളൊക്കെയും പൊയിടട്ടേ വീതയും നനയും തുടർന്നിടട്ടേ പട്ടിണിക്കാലങ്ങൾ മാറിടട്ടേ Mohammed Shereef. T. T S1 B. Com Finance Al Shifa College of Arts and Science