എല്ലാവരും പാട്ടുകൾ ഇഷ്ടപ്പെടുന്നു. പാട്ടുകൾ ഇഷ്ട്ടം ഇല്ലാത്ത ആരും തന്നെ ഇല്ല. പണ്ട് തൊട്ടെ റേഡിയോ മുതൽ സി ഡി, ടെലിവിഷൻ, മൊബൈൽ ഫോൺ എന്നിങ്ങനെ പലതരം ഉപകരണളിൽ പാട്ടുകൾ കെട്ടു വരുന്നു. പാട്ടുകൾ നമുക്ക് ആനന്ദം നൽകുന്നു. പാട്ടുകൾക്ക് നമ്മെ ആശ്വസിപ്പിക്കാനും ശാന്തമാക്കാനും കഴിയും. പാട്ടുകൾ സന്തോഷവും സങ്കടവു പ്രണയവും ഉറക്കവും നിറഞ്ഞതായിരിക്കും. നമ്മുടെ പലതരം മാനസിക പ്രശ്നങ്ങൾ മറക്കാനും നമ്മുടെ സന്തോഷ നിമിഷങ്ങൾ ഏറെ സന്തുഷ്ട്ടമാക്കാനും സഹായിക്കുന്ന ഒന്നാണ് സംഗീതം. പലതരം ഭാഷകളിൽ പാട്ടുകൾ ഉണ്ട് . എല്ലാവരും പാട്ടുകൾ കേൾക്കാനും പാടാനും ഇഷ്ട്ടപ്പെടുന്നവരാണ്. പാട്ട് പാടാൻ കഴിവുള്ള എത്രയോ നല്ല കലാകാരൻമാർ നമുക്ക് ചുറ്റും ഉണ്ട്. സംഗീതം മനുഷ്യന്റെ ജീവിതത്തെ വളരെ അധികം സ്വാധിനിച്ചിട്ടുണ്ട്.
Abhayanth
I Semester B Com Finance (22-25)
Comments
Post a Comment