നിലാവ്
ഉറങ്ങാനായി ഞാൻ മുറിയിലെ ലൈറ്റ് അണച്ചു. ജനാല വാതിൽ തുറന്നിട്ടിരിക്കുകയായിരുന്നു അപ്പോൾ അതാ രാത്രിയുടെ ഇരുട്ടിൽ ഒരാൾ എന്നെ നോക്കി ചിരിക്കുന്നു.
മുറിയിലേക്ക് എത്തിനോക്കനെന്ന വണ്ണം ജനലിലൂടെ അരിച്ചിറങ്ങുന്ന നിലാവെളിച്ചം. ഇരുട്ട് പരന്ന ആകാശത്തിൽ ഇരുട്ടിനെ വെല്ലുവിളിച്ചുകൊണ്ട് പ്രകാശം പരത്തുന്ന പൂർണ്ണചന്ദ്രൻ. ആ നിലാവത്ത് കുഞ്ഞു കുളിർക്കാറ്റുമേറ്റ് ഒരു നിമിഷം ഞാൻ അങ്ങനെ നിന്നുപോയി.
ആ നിലാവുള്ള ആകാശം നോക്കിനിൽക്കുമ്പോൾ മനസ്സിൽ എന്തെന്നില്ലാത്ത സന്തോഷവും സമാധാനവും ആയിരുന്നു
പിന്നീട് നിലാവ് ആയിരുന്ന എന്റെ ഇരുട്ടിലെ കൂട്ട്. ഇന്നും എനിക്ക് ഇഷ്ട്ടമാണ് നിലാവ് നോക്കി കിനാവ് കാണുവാൻ. എന്റെ ചിന്തകളെയും മനസ്സിനെയും തൊട്ടുണർത്താൻ കഴിയുന്ന ഒരു മായ ജാലമാണ് നിലാവ്
MUHAMMAD BINSHAD C
1ST SEM B.COM FINANCE
AL SHIFA COLLEGE OF ARTS AND SCIENCE
Comments
Post a Comment