(Part 1)
പ്ലസ്ടുവിന് ഞാൻ കോളേജിൽ പഠിക്കുന്ന സമയം സ്നേഹമുള്ള ഒരുപാട് കൂട്ടുകാരും കൂട്ടുകാരികളും അങ്ങനെ നീണ്ട സൗഹൃദങ്ങൾ
ഞങ്ങൾക്കിടയിലെ അടിപിടികളും പ്രണയങ്ങളും എല്ലാം നിറഞ്ഞ ഒരു സന്തോഷകരമായ കലാലയ കാലഘട്ടം
അങ്ങനെ ടീച്ചർ
ഒന്നുമില്ലാത്ത ഒരു ഫ്രീ പിരീഡ് ക്ലാസ്സിൽ ആണെങ്കിൽ ആകെ ഒച്ചയും ബഹളവും പെട്ടെന്ന് ഞങ്ങളെ ക്ലാസിലേക്ക് ഒരു പെൺകുട്ടി ഓടി വന്നു ഞങ്ങളുടെ ക്ലാസിൽ ലീഡർ അയിഷാ.....
ഓളെ കണ്ണുകൾക്ക് ഭയങ്കര ഭംഗിയാണ് കണ്ണിനു മാത്രം അല്ലട്ടോ ഓൾടെ ഹൃദയത്തിനും മുഖത്തിനും എല്ലാം മൊഞ്ചാണ്
ഇനിയിപ്പോ എന്റെ കണ്ണിലൂടെ നോക്കിയിട്ട് തോന്നുന്നതാണോ 😌
പണ്ടൊരു മഹാൻ പറഞ്ഞ പോലെ നിന്റെ മജ്നുവിന്റെ ഭംഗി അറിയാൻ നിന്റെ കണ്ണിലൂടെ തന്നെ നോക്കണം എന്നാണല്ലോ
എന്തായാലും നിങ്ങൾക്ക് ഇപ്പൊ കാര്യം പിടികിട്ടിയില്ലേ
അതെ എന്റെ സ്വപ്നങ്ങളിലെ മാലാഖ നിങ്ങളൊക്കെ പറയണ പോലെ പറഞ്ഞ ക്രഷ്..... 😌
കഥ കുറച്ച് അധികം മുന്നോട്ടു പോയല്ലേ അല്ല ഒരുപാട് മുന്നോട്ടു പോയി (ഈ ഡയലോഗ് ഏതോ സിനിമയിൽ കേട്ടപോലെ തോന്നുന്നുണ്ടല്ലേ അതു വെറും തോന്നൽ മാത്രട്ടോ 😌 ) അല്ലേലും അവളെപ്പറ്റി പറയാൻ തുടങ്ങിയാൽ പിന്നെ ഞാൻ നിർത്തൂല
അങ്ങനെ ഓൾ ക്ലാസിൽ വന്ന പാടെ എല്ലാവരും ഒന്ന് മിണ്ടാതിരികോ ഒരു കാര്യം പറയാനുണ്ട്.
എവിടെ....? ഞാൻ ഒഴികെ ആരും ഓളെ ശ്രദ്ധിക്കണില്ല എല്ലാവരും അവരവരുടെ തിരക്കുകളിൽ
ഓള് പിന്നെ ഒന്ന് ഉച്ചത്തിൽ പറഞ്ഞു...
പ്രിൻസിപ്പാൾ ട്രിപ്പിന് സമ്മതിച്ചു മക്കളെ
പെട്ടെന്ന് ക്ലാസ് ആകെ നിശബ്ദതമായി എല്ലാവരുടെയും മുഖത്ത് സന്തോഷവും ആകാംക്ഷയും നിറഞ്ഞു
അങ്ങനെ നീണ്ട പരീക്ഷ ചൂടിനൊടുവിൽ ഏറെ ആഗ്രഹിച്ചിരുന്ന ആ ദിവസം വന്നെത്തി
അങ്ങനെ ട്രിപ്പിന്റെ സമയവും ഡേറ്റ്റും എല്ലാം ഫിക്സ് ചെയ്തു അങ്ങനെ ഒരു ശനിയാഴ്ച ദിവസം
രാവിലെ തന്നെ എല്ലാവരും ഫ്രീക്കന്മാരായും ഫ്രീക്കത്തികളായും അണിഞ്ഞൊരുങ്ങി കോളേജിലേക്ക് വന്നു
അതിൽ എന്റെ മാലാഖ കുട്ടി ഉണ്ട്ട്ടോ ഓളെ കാണാനാണ് അതിൽ ഏറ്റവും ഭംഗി അത് പിന്നെ അങ്ങനെയാണല്ലോ അല്ലേ😌
അങ്ങനെ എല്ലാരും ബസ്സിലേക്ക് കുത്തി തിരക്കി ഓടിക്കയറി സീറ്റ് എല്ലാം പിടിച്ചടക്കി ചങ്ങായിമാർ എല്ലാം ബാക്കിൽ സീറ്റ് എല്ലാം പിടിച്ചടക്കിയപ്പോൾ അവസാനം ഗതിയില്ലാതെ ഞാൻ മുന്നിലെ സീറ്റിൽ പോയിരുന്നു ഒറ്റക്കായി പോയി എന്ന് എന്നെ വിഷമത്താൽ വെറുത്തിരിക്കുന്ന സമയത്താണ് ആയിഷ കയറി വരുന്നത്
ലീഡർ ആയതിനാൽ അതിന്റെ ചുമതലകൾ ഉണ്ടായതിനാലാവാം ഓള് അവസാനമാണ് കയറിയത്
സീറ്റ് എല്ലാം ഫില്ല് ആയതിനാൽ ഓള് മുൻപിൽ എന്റെ അടുത്ത് വന്നിരുന്നു
തട്ടത്തിൻമാറിയത്തിൽ നിവിൻ പോളി പറഞ്ഞപോലെ എന്റെ സാറേ ഓള് വന്നപ്പോ മുതൽ എന്റെ ചുറ്റുള്ളതൊന്നും കാണാൻ പറ്റണില്ലാ ഓളെ മാത്രം 😌
എന്താ പറയേണ്ടത് അറിയില്ല അടിവയറ്റിൽ മഞ്ഞുപെയ്യുന്ന ഫീൽ എന്നൊക്കെ പറയുന്ന പോലത്തെ ഒരു സുഖം
എന്നിരുന്നാലും എന്തിനാണെന്ന് അറിയാത്ത ചെറിയൊരു വിറയലും പേടിയും ഇല്ലാതില്ല.
AFSAL RASHID
1st Year B. Com Taxation
Al Shifa College of Arts and Science
Comments
Post a Comment