മറുവിളിക്കായ്
____________________
അരികെയാ ഏകാന്ത രാഗം
അകലുന്നിതാ ദൂരെ ദൂരെ
അണയുന്ന തിരിനാളം പോലും
നിനക്കുന്നു വീണ്ടും വെളിച്ചമേകാൻ
പുതുമണ്ണിൻ മണവും പുണരുന്നീ മഴയിലും
വീണ്ടുമീ ഞാനിന്നു മൂകയായി
മറുവിളിക്കായിന്നു വിതുമ്പുന്നു വീണ്ടുമെൻ മരവിച്ചിടും മനസ്സു മെല്ലെ
ഇന്നീ നിലാവിന്റെ തുമ്പപ്പൂ
വെട്ടത്തിലൊരുമിച്ചിരുന്നൊരു ചിരിയേകുവാൻ
കൊതിച്ചിടുന്നുണ്ടെന്റെ മനവുമീ മഴയിലെ
തണുവൂറും മഴ മണി മുത്തു പോലെ
പ്രണയമാം ചില്ലമേലൂയാലു ടുന്നൊരാ
പറവകളുമിന്നു മറുദിക്കിലായ്
നിനക്കായ് നിന്റേതുമാത്രമായ് മാറുമെൻ
ഹൃദയമെന്തേ പ്രിയാ മൗനമായി
മരണം പുണരും നിമിഷം വരെ നിന്റെ
മോഹന സാന്നിദ്ധ്യ മിന്നുമെന്നും
ആശിച്ചിടുന്നു പ്രതീക്ഷിച്ചിടുന്നു
ഇന്നുമീ ശൂന്യമാമിട വഴിയിലും
ഇന്നുമീ വഴിവക്കിലൂടെ നടന്നുനീങ്ങുമ്പോഴും തേടി നിൻ കവിതകളും
അനുദിനം നിന്റെയീ ഓർമയാം തൂവലിൻ
തഴുകലിലൂടിന്നു മൊഴുകുമെന്റെ
മനസ്സിന്നു പിന്നെയും കാതോർത്തിടുന്നിതാ
തരളമാം നിന്റെ മറുവിളിക്കായ് !
ADITHYA A
2nd Year B. Com Finance,
Al Shifa College of Arts and Science, Kezhattur
Comments
Post a Comment