ഈ മഴയിൽ
തണുവൂറും
മഴവില്ലായ് മാറും ഞാനിന്നരികെ
അതിൽ നീയോ
മിന്നും മായാ വർണങ്ങളാവും
പുലരികളോ പൂവണ്ടുകളോ
പകലിൻ പൂമരമാകുന്നുവോ
പാടാ പാട്ടിന്നീണങ്ങളുമായ്
പറയാതെത്തും മാരുതനോ നീ
മനമാകെ
മൊഴിയുകയായ് നിൻ നാമം മെല്ലെ
അതിൽ ഞാനോ
മെല്ലെ പാറിടുന്നോ ശലഭം പോലെ
അകമേ അകമേ
ജീവതാളം പോലെ
നിലക്കാതിനിയും നിന്നെ
കാതോർക്കേണം
തുണയാവാം
എല്ലാ
പകലിലുമിരുളിലുമായെന്നെന്നും
മിഴി മൂടും
മഞ്ഞിൻ മായാജാല ചിറകുകളായി
പതിയെ പതിയെ
നിന്റെ മൗനം പോലും
പുഞ്ചിരിയായ് മെല്ലെ
മാറുന്നുവോ
കോർത്തീടാം
കൈകൾ
കാറ്റും കടലും കഥ പറയുമ്പം
ചേർന്നീടാം
ദൂരെ നൃത്തം വെക്കും
മുകിലിനുമൊപ്പം
ദൂരെ വാനിൻ താരകം പോലും
നിനക്കായെഴുതുകായായൊരു
മോഹന സംഗീതം
ADITHYA A
S5 B. COM FINANCE
AL SHIFA COLLEGE OF ARTS AND SCIENCE
Comments
Post a Comment