ഒരിക്കൽ രണ്ടു കൂട്ടുകാർ ഒരു മരുഭൂമിയിലൂടെ നടന്നു പോവുകയായിരുന്നു ആ യാത്രയുടെ ഇടയിൽ അവർ തമ്മിൽ ഒരു തർക്കം ഉണ്ടായി ആ തർക്കത്തെ തുടർന്ന് ഒരു കൂട്ടുകാരൻ മറ്റേ കൂട്ടുകാരന്റെ മുഖത്ത് അടിച്ചു.അടികൊണ്ട കൂട്ടുകാരന് ഒരുപാട് വേദനിച്ചു. എങ്കിലും അവൻ ഒന്നും പറഞ്ഞില്ല പകരം അവൻ മരുഭൂമിയിലെ മണലിൽ എഴുതി ഇന്ന് എന്റെ പ്രിയ കൂട്ടുകാരൻ എന്റെ മുഖത്തടിച്ചു. അങ്ങനെ അവർ വീണ്ടും യാത്ര തുടങ്ങി യാത്രയുടെ ഇടയിൽ ദാഹിച്ചുവലഞ്ഞ് അവർക്ക് ഒരു മരപ്പച്ച കണ്ടെത്താൻ സാധിച്ചു അങ്ങനെ അവർ രണ്ടുപേരും അതിൽ വെള്ളം കുടിക്കാൻ ഇറങ്ങിയപ്പോൾ ആദ്യത്തെ അടികൊണ്ട് കൂട്ടുകാരൻ ഒരു ചെളികുഴിയിൽ മുങ്ങാൻ തുടങ്ങി എന്നാൽ അവന്റെ പ്രിയ കൂട്ടുകാരൻ അവനെ കഷ്ടപ്പെട്ട് രക്ഷിച്ചു രക്ഷപ്പെട്ട ആ കൂട്ടുകാരൻ അവിടെ ഇരുന്ന ഒരു കല്ലിൽ എഴുതി എന്റെ പ്രിയ കൂട്ടുകാരൻ ഇന്ന് എന്റെ ജീവൻ രക്ഷിച്ചു എന്ന് അവനെ അടിച്ചതും അവന്റെ ജീവൻ രക്ഷിച്ചതുമായ ആ കൂട്ടുകാരൻ പറഞ്ഞു ഞാൻ നിന്നെ വേദനിപ്പിച്ചപ്പോൾ നീ അത് മണലിൽ എഴുതി ഇപ്പോൾ നിന്റെ ജീവൻ രക്ഷിച്ചപ്പോൾ എന്തുകൊണ്ടാണ് നീയത് കല്ലിലെഴുതിയത് കൂട്ടുകാരൻ മറുപടി പറഞ്ഞു ആരെങ്കിലും നമ്മളെ വേദനിപ്പിച്ചാൽ അത് മണലിൽ എഴുതണം ക്ഷമയാകുന്ന കാറ്റ് അതിനു മായ്ച്ചു കളയും പക്ഷേ ആരെങ്കിലും നമുക്ക് നല്ലത് ചെയ്താൽ അത് നമ്മൾ കല്ലിൽ കുത്തിവയ്ക്കണം ഒരിക്കലും മാഞ്ഞു പോവാത്ത പോലെ.
ഈ കഥയുടെ ഗുണപാഠമാണ് നമ്മുടെ സുഹൃത്ത് ബന്ധങ്ങൾ നിലനിർത്തണമെങ്കിൽ അവരുടെ തെറ്റുകൾ നമ്മൾ ക്ഷമിക്കണം മറക്കാനും നാം തയ്യാറാകണം അതുപോലെ അവർ ചെയ്ത നല്ല കാര്യങ്ങൾ അഭിനന്ദിക്കുകയുംഓർമയിൽ സൂക്ഷിക്കുകയും ചെയ്യണം അപ്പോഴാണ് സുഹൃദ്ബന്ധങ്ങൾ നിലനിൽക്കുന്നത്.
നന്ദി🙏
Saranya
S1 B.Com Computer Applications
Al Shifa College of Arts and Science
Comments
Post a Comment