കൂട്ടുകൂടാനായെന്റെ
കൂടു തേടിയണഞ്ഞൊരു
കുഞ്ഞാറ്റ കിളി......
കാറ്റിനോടു കഥ മെനഞ്ഞും
കടലിനോട് കളി പറഞ്ഞും
കാടായ കാടെല്ലാം, മേടായ മേടെല്ലാം
കണ്ണാരം പൊത്തി കളിച്ചും
കണ്ണിൽ കണ്ണിൽ കണ്ണാടി നോക്കി
കൊക്കുരുമ്മി ചിറകുരുമ്മി
കിലുകിലെ കൊഞ്ചി ചിലച്ചും
കിളിക്കൂട്ടിലെന്നെ
കുളിരറിയിക്കാതെ
കവിൾ ചേർത്തുറക്കിയും
കനിവിന്റെ കനിവാ,മെന്റെ
കരളിന്റെ കരളായ
കളികൂട്ടുകാരൻ......
Majida Nasrin. P. P
S1 B. Com finance
Al Shifa College of Arts and Science
Comments
Post a Comment