പറയാതെ വയ്യ
നസീമ അടിച്ചമർത്തപ്പെട്ടവളാണ്...ഒരു പെണ്കുട്ടിയായി ജനിച്ചു എന്നുള്ളതാണ് അവൾ ചെയ്ത ഏറ്റവും വലിയ തെറ്റ്..
അവൾക് ഒരു ലോകമേ ഉണ്ടായിരുന്നുള്ളു...അത് അടുക്കള എന്ന വലിയൊരു പരീക്ഷണ ശാലയാണ്..പെണ്കുട്ടിയായി ജനിച്ചവർക് വേണ്ടി മാത്രമായിട്ടുള്ളൊരു പരീക്ഷണ ശാല...ഉള്ള ചെറിയ ചെറിയ മോഹങ്ങളെല്ലാം ഹൃദയത്തിന്റെ ഒരു മൂലയിൽ ചുറ്റിവലിഞ്ഞു മുറുക്കി കെട്ടി ഒതുക്കി വെച്ചു ആ ലോകത്തേക്കിറങ്ങുമ്പോൾ മരണം കൊണ്ടല്ലാതെ പിന്നെ അവിടെ നിന്നൊരു മോചനമില്ല..അവളും ബാല്യം പടിയിറങ്ങുന്നതിനു എത്രയോ മുന്നേ ആ ലോകത്തേക്ക് കടന്നു വന്നവളാണ്..പഠിക്കാനുള്ള മോഹം...എഴുതാനുള്ള മോഹം..വരക്കാനുള്ള മോഹം..വായിക്കാനുള്ള മോഹം..പാടാനുള്ള മോഹം..ലോകം കാണാനുള്ള മോഹം..ആ മോഹങ്ങൾക്കെല്ലാമുള്ള വലിയൊരു ശമാശനമായി അവളുടെ ഹൃദയം മാറി കഴിഞ്ഞു..
മകൾ..പെങ്ങൾ..മരുമകൾ..ഭാര്യ..നാത്തൂൻ..അമ്മായി എന്നിങ്ങനെ ഉള്ള കടമകൾ നൽകിയ പെരുകൾക് പുറമേ 'അമ്മ എന്നുള്ള കടമ കൂടെ അവളിലേക്ക് വന്നു ചേർന്നു...അവൾക് വീണ്ടും പുതിയ അവകാശികൾ എന്നു പറയാം..പുകയും..കരിയും.. വെയിലും..ചൂടും .കുത്തുവാക്കുകളും..കൊണ്ടു ഹൃദയതിനു പടച്ചോനെ കാണാനുള്ള ശക്തിപോലും ഇല്ലാതായിട്ടുണ്ട്... 19 വർഷത്തിന് ശേഷവും അവൾക് പുതിയ അവകാശികൾ വന്നു എന്നല്ലാതെ അവളുടെ ജീവിതത്തിൽ ഒരു മാറ്റവും സംഭവിച്ചില്ല...അടുക്കള അല്ലാത്ത ലോകവും നാവിൽ വിഷമില്ലാത്ത മനുഷ്യരെയും കാണാൻ അവൾക് കൊതിയായി..ട്രെയിനിൽ കേറണമെന്നും..കടല് കാണണമെന്നും ഉള്ള കുട്ടിയായിരുന്നത് മുതലള്ള മോഹം അവളിൽ അതു പോലെ തന്നെ ബാക്കി നിന്നു..
മൂത്ത കുട്ടിക്ക് ബുദ്ധി വെച്ചു തുടങ്ങിയപ്പോൾ ഒരു കൂട്ടുകാരി അവളുടെ ജീവിതത്തിലേക്ക് കടന്ന് വന്നത് പോലെയായി...സങ്കടങ്ങളും..സ്വപ്നങ്ങളും അവളുമായി പങ്കു വെച്ചു തുടങ്ങി..
വീട്ടിൽ ആരുമില്ലാത്ത ഒരു നേരത്തു ഒരു കൂട്ടി വെച്ച കുറച്ചു പൈസയും എടുത്ത് അവർ രണ്ടു പേരും സിനിമ കാണാൻ പോയി...ഒരു വല്ലാത്ത ഒളിച്ചോട്ടം..നീണ്ട വർഷങ്ങൾക്കു ശേഷം സ്വാതന്ത്ര്യത്തിന്റെയും..സമാധാനത്തിന്റെയും ഒരു തണുത്ത കാറ്റ് ഹൃദയമാകെ വീശിയടിക്കുന്നത് അവളറിഞ്ഞു...കൂകി വിളിച്ചും..കയ്യടിച്ചും..മറ്റുള്ളവർക്കൊപ്പം ആ സിനിമ കണ്ടു തീർക്കുമ്പോൾ തീരാതിരുന്നങ്കിൽ എന്നവൾ ആശിച്ചു.. കുക്കറിന്റെയും..മിക്സിയുടെയും...പത്രങ്ങളുടെയും...തന്റെ മുകളിലുള്ള അധികരികളുടെയും എല്ലാം ഭയാനകമായ ശബ്ദം അവളുടെ കാതിൽ മുഴങ്ങി..
ഒരു ദിവസം അവളുടെ 11 വയസ്സുള്ള രണ്ടാമത്തെ മോള് മദ്രസ്സ വിട്ടു വന്നത് ഒരു പരാതിയുമായിട്ടായിരുന്നു..വിവരവും..ദൈവ വിശ്വസിയുമായ അവളുടെ ഉസ്താദ് അവളുടെ തൊടാൻ പാടില്ലാത്ത ഭാഗങ്ങളിൽ തൊട്ടു എന്നുള്ളതായിരുന്നു പരാതി..അവളെ മാത്രമല്ല..മിക്ക പെണ്കുട്ടികളെയും അങ്ങിനെ ചെയ്യുന്നു എന്നുള്ളതും അവൾ വ്യക്തമാക്കി...കെട്ടിയോനോട് ഈ ഒരു കാര്യം ആവലാതിയോടെ പറയുമ്പോൾ വളരെ ലഘവത്തോടെ അയാള് പറഞ്ഞത്.."അദ്ദേഹം വളരെ അറിവുള്ളൊരു മനുഷ്യൻ ആണെന്നും ...അയാളെ പറ്റി വേണ്ടാത്തതൊന്നും പറഞ്ഞുണ്ടാക്കി ഇവിടെ ഒരു പ്രശ്നം ഉണ്ടാക്കാൻ ശ്രമിക്കരുത്..അദ്ദേഹം ഒരു അറിയപ്പെട്ട ഉസ്താദ് ആണെന്നും...ഒക്കെ ആയിരുന്നു""..
നസീമ പിന്നെ ഒരു വാദത്തിനു നിന്നില്ല..തന്റെ മോളുടെ കൈ പിടിച്ചു ഉറച്ച ശബ്ദത്തോടെ അവള് പറഞ്ഞു കൊടുത്തു. "ഇനി അയാൾ അങ്ങിനെ കാണിച്ചാൽ കൈവീശി അയാളുടെ മുഖത്തു അടിക്കണം...അതിന്റെ പേരിൽ എന്തെങ്കിലും പ്രശ്നം ഉണ്ടാവുകയാണെങ്കിൽ അതു ഉമ്മച്ചി നോക്കി കൊള്ളാം... നിന്നെ ഉസ്താദ് തിരിച്ചു തല്ലില്ല...അയാൾക്കു നിന്റെ ശരീരത്തിൽ തൊടാൻ പാടില്ല..പോലീസ് ഇതറിഞ്ഞാൽ അയാളെ പിടിച്ചു കൊണ്ട് പോയി ജയിലിൽ ഇടും... അയാള് മോശം ആളാണ്..ഇനി തൊടാൻ സമ്മതിക്കരുത്. കേട്ടോ. ".അന്ന് തൊട്ടു മദ്രസയിൽ പോകാൻ അവൾക് വല്ലാത്ത പേടിയായിരുന്നു..
അതിൽ നിന്നൊക്കെ ഒരു സമാധാനം തനിക്കും മക്കൾക്കും കിട്ടാൻ വേണ്ടിയാണ് നസീമ അന്ന് വീട്ടിൽ അറിയാതെ മക്കളെയും കൂട്ടി സിനിമക്ക് പോയത്..ആകെ പോകാൻ അറിയുന്നത് ആ ഒരു സ്ഥലത്തേക്ക് മാത്രമാണ്... നല്ല ഭക്ഷണം കഴിച്ചും..സിനിമ കണ്ടും..കുറച്ചു നേരം ചുറ്റി കറങ്ങിയും മക്കളുമൊത് വീട്ടിലെത്തുമ്പോൾ കെട്ട്യോൻ കലി തുള്ളി നിൽക്കുന്നുണ്ട്...വീട്ടിലേക്കെന്നും പറഞ്ഞു ഇറങ്ങിയ ഞങ്ങള് സിനിമാകു പോയത് മൂപ്പര് എങ്ങിനെയോ അറിഞ്ഞിട്ടുണ്ട്..പിന്നെ വലിയ ഒരു ബഹളമായിരുന്നു..ഉള്ളതും ഇല്ലാത്തതും ഒക്കെ പറഞ്ഞു...ഭയാനകമായ ഒരു അന്തരീഷം ...
ഉസ്താദ് സ്വന്തം മോളെ വേണ്ടാത്ത കണ്ണു കൊണ്ടു നോക്കുകയും..വേണ്ടാത്ത തൊടല് തോടുകയും ചെയ്തപ്പോൾ അയാളുടെ ഈ ബഹളവും..ശബ്ദവും ഒന്നും ഉണ്ടായിരുന്നില്ല...കാരണം അത് ഉസ്താദ് ആയിരുന്നു..
ബാക്കിയുള്ളവരെല്ലാം ട്രിപ്പ്..ടൂർ എന്നൊക്കെ പറഞ്ഞു പുറത്തു പോകുന്നത് നോക്കി നിന്നു വിതുമ്പുന്ന ന്റെ മക്കളെയും കൊണ്ടു ഒന്നു പുറത്തു പോയ ഞാൻ വലിയ തെറ്റു കാരി ആയി... കാരണം..വീട്ടിലോ..നാട്ടിലോ നിലയും വിലയും എനിക്കില്ല..വിദ്യാഭ്യാസമില്ല..പെണ്ണാണ്..അടിമയാണ്..
ചിലരുണ്ട് ഇങ്ങനെ ...മത പണ്ഡിതന്മാരും..സ്വന്തം ഉമ്മയും ചെയ്യുന്ന തെറ്റുകളൊന്നും തെറ്റാണ് എന്നു മനസ്സിലാക്കുകയോ..അതിനെ ചോത്യം ചെയ്യുകയോ ചെയ്യാതെ അവരുടെ മുന്നിൽ ഓച്ഛാനിച്ചു നിൽക്കുന്നവർ..തെറ്റു ആര് ചെയ്താലും തെറ്റാണ്..മതത്തിൽ ഉസ്താത്തിനും..ഉമ്മക്കും നൽകിയ വലിയ സ്ഥാനത്തിനർത്ഥം അവർ ചെയ്യുന്ന എല്ലാ കാര്യങ്ങളും ശരിയായിരിക്കും എന്നല്ല....അത്തരം ആൾക്കാരുടെ വാക്കുകൾ കേട്ട്..അവർ പറയുന്നത് മാത്രമാണ് ശരി എന്ന് വിചാരിച്ചു കുടുംബത്തെ പോലും കഷ്ടപ്പെടുത്തുന്നവർ എത്രയോ ഉണ്ട്............ഇങ്ങനെ വിചാരിക്കുന്ന ഒരു കൂട്ടം ആളുകൾ ഉള്ളത് കൊണ്ടാണ് ഇന്നും ആ ഉസ്താദ് ആ മദ്രസയിൽ തന്നെ പടിപിചു കൊണ്ടിരിക്കുന്നത്...കുഞ്ഞു മക്കൾ പരാതി പറയുന്നുണ്ടാവാം....ചിന്തിക്കാനുള്ള ബുദ്ധിയും സ്വന്തം പെണ്മക്കളുടെ വാക്കുകൾക്ക് ഉസ്താദിനേക്കാൾ വില കൽപിക്കുകയും ചെയ്യുന്ന ഒരു രക്ഷിതാവെങ്കിലും ഉണ്ടാവും വരെ ആ ഉസ്താദ് അവിടെ തന്നെ ഉണ്ടാവും.
അനുഭവ കഥ....
FASEELA
S3 B. Com Finance
Al Shifa College of Arts and Science
Comments
Post a Comment