എൻ്റെ ചിന്തകൾ
കുഞ്ഞിച്ചിറക്കുകൾ വീശി
ഏതുയരം വരെ പറക്കുന്നുവൊ
അവിടം വരെയാണൻറെ ആകാശം.
എൻ്റെ സ്വപനങ്ങൾ
തെളിച്ച വഴിയെ
എത്ര ദൂരം വരെ പാതങ്ങൾ
നടന്നെത്തുന്നുവൊ
അതുവരെയാണൻ്റെ സാമ്രാജ്യം.
കാലപ്രവാഹത്തിൽ
പച്ചിലച്ചാർത്തിൽ
നിന്നിറ്റിറ്റു വീഴുന്ന
മഞ്ഞു തുള്ളിയായി
സ്നേഹമെന്നിലെത്ര
ആഴത്തിൽ നിറഞ്ഞൊഴുകി
പരക്കുന്നുവൊ
അതാണന്റെ കടൽ
കിനാവുകൾ ചേക്കേറിയ
ഹൃദയാകാശത്തിൽ
പ്രതീക്ഷയാം നിലാവെളിച്ചത്തിൽ
മോഹപ്പൂക്കൾ.
Hanna Parveen. K. P
Second Semester B. Com Finance
Al Shifa College of Arts and Science
Comments
Post a Comment