Skip to main content

ശബ്ദം


       മനസ്സ് വല്ലാതെ പ്രക്ഷുബ്ധമാണ്.... ഓരോ ദിവസവും തന്റെ പ്രതീക്ഷ ഇല്ലാതായി കൊണ്ടിരിക്കുകയാണ്... താൻ ജീവിതത്തിൽ നടത്തുന്ന പോരാട്ടത്തിൽ തോറ്റു പോകുമോ എന്നുള്ള ഭയം ഈയിടെയായി തന്നെ വല്ലാതെ പിടിമുറുക്കിയിക്കുന്നു...


"ആതിര "... പുറത്തു ആർതുലച്ചു പെയ്യുന്ന മഴയെ നോക്കി മിഴിച്ചു നിന്നു...


തോറ്റു തോറ്റു തോറ്റിടത്തു നിന്നും വിജയിക്കുവാനല്ല... വീണ്ടും തോൽക്കാതിരിക്കുവാനുള്ള പോരാട്ടമാണ് തന്റേത്..ചിലവരുടെയെങ്കിലും സഹായമില്ലാതെ തനിക്കൊരിക്കലും മുന്നോട്ടു പോകാൻ കഴിയില്ലെന്ന് തനിക്കു തന്നെ നന്നായിട്ടറിയാം... എന്നിട്ടും ഉത്തരവാദിത്തപെട്ടവർ തന്നെ കയ്യൊഴിയുമ്പോൾ വല്ലാത്ത നീറ്റലുണ്ട് നെഞ്ചില്.....


പഠിക്കണം.... പഠിച്ചു മുന്നോട്ട് പോണം... ഒരു ജോലി വാങ്ങിക്കണം... ഒന്നിനും കഴിയാത്തവൾ  

എന്ന് പറഞ്ഞവർക്ക് മുന്നിൽ തല ഉയർത്തി നിൽക്കണം... എന്തെല്ലാം മോഹങ്ങൾ... 

അതാണ് ഈ പ്രായത്തിലും കുട്ടികളെ പോലെ യൂണിഫോം അണിഞ്ഞു കോളേജിലേക്കു പോകാൻ തന്നെ പ്രേരിപ്പിച്ചത്...


വീട്ടുകാരും കുടുംബക്കാരും നാട്ടുകാരും കളിയാക്കി.. ഏൽക്കേണ്ടി വന്ന അവഗണനകൾ ഒരു പുഞ്ചിരിയിൽ ഒതുക്കി വാശിയോട് പഠിച്ചു... തന്നെ സംബന്ധിടത്തോളം ഒരു യു ദ്ധമായിരുന്നു അത്.... എല്ലാവരുടെ കുത്തുവാക്കുകളും മൂന്നാല് മക്കളുടെ കാര്യങ്ങൾ നോക്കലും... വീട്ടുകാരെ നോക്കലും. വീട് നോക്കലും.. വരുന്ന വിരുന്നുകരേ നോക്കലും... ഒപ്പം തന്റെ പഠനവും... അതത്ര ഈസി ആയ ഒരു ടാസ്ക് ആയിരുന്നില്ല.... പക്ഷെ... ദൈവം പത്തു കൈകൾ എനിക്ക് തന്നു... അത് ദൈവത്തിന്റെ സഹായം..plus two വിൽ നല്ല മാർക്കൊടു കൂടി പാസ്സായപ്പോൾ എന്റെ നാട് മുഴുവൻ അത് ആഘോഷിച്ചു.. എന്നെ പറ്റി വന്ന പത്ര റിപ്പോർട്ട് എല്ലാവരും ഷെയർ ചെയ്തു.. എതിർത്തു പറഞ്ഞ പലരും അഭിമാനത്തോടെ കൈ തന്നു....


വീണ്ടും ഇനി എന്തന്ന ചോത്യം മുന്നിൽ നെഞ്ചും വിടർത്തി നിന്നു... പഠിത്തം അവസാനിപ്പിക്കാൻ പറഞ്ഞിടത്തു നിന്നും വീണ്ടും ഞാൻ മനസ്സ് കല്ലാക്കി എതിർപ്പുകളെ വകവെക്കാതെ ഇറങ്ങി നടന്നു.. ഇത്രയും തിരക്കുകൾക്കിടയിലും സ്വന്തം fees കണ്ടത്താനുള്ള നെട്ടോട്ടം കൂടെ എന്റെ ദിനംചര്യകളിൽ കൂട്ടി ചേർത്തു...

ഗവെർന്മെന്റ് കോളേജിൽ സീറ്റ് കിട്ടിയിട്ടും വന്നു പോകാനുള്ള സൗകര്യം നോക്കി അടുത്തുള്ള കോളേജിൽ fees കൊടുത്തു പഠിക്കാൻ ആരംഭിച്ചു... കാരണം വീട്ടുകാർക്കുള്ള രാവിലത്തെ ഭക്ഷണം.. അതും രണ്ടു വിധം.... ഉച്ചക്കുള്ള ഭക്ഷണം.. കുട്ടികൾക്കുള്ള കൊണ്ടുപോകാനുള്ള ഭക്ഷണം... അവരെ സ്കൂളിലേക്ക് ഒരുക്കി വിടൽ... അങ്ങിനെ നൂറു കാര്യങ്ങളുടെ രാവിലത്തെ തിരക്ക് കഴിഞ്ഞു കോളേജിൽ എത്തണം... അത് കൊണ്ട് തന്നെ fees എന്നതിനേക്കാൾ നോക്കിയത് എത്തിപെടാനുള്ള സൗകര്യമയുന്നു..


വല്ലാത്തൊരു പ്രതീക്ഷയോടെയാണ് പുതിയൊരു കോളേജിലേക്കു ഞാൻ കാലെടുത്തു വെച്ചത്.. പ്രതീക്ഷയുടെ വലിയൊരു ലോകം തനിക്കു മുന്നിൽ തുറന്നിരിക്കുന്നു എന്ന് മനസ്സ് മന്ത്രിച്ചു.....


പക്ഷെ... എല്ലാ പ്രതീക്ഷകളും തെറ്റി..ഓരോ ദിവസങ്ങൾ കഴിയും തോറും പ്രതീക്ഷകൾ അസ്തമിച്ചു തുടങ്ങി... ചവിട്ടി നിന്ന മണ്ണ് കാലിനടിയിൽ നിന്നും ഒലിച്ചു പോകുന്ന പോലെ...


ഒറ്റപ്പെടലായിരുന്നു ആദ്യ ദിവസങ്ങളിൽ കോളേജിൽ അനുഭവിച്ചിരുന്നത്... സമപ്രയകാരല്ലാത്തത് കൊണ്ട് ഒരുപാടു ദിവസം ഒരു ബെഞ്ചിൽ ഒറ്റക്കിരിക്കേണ്ടി വന്നു... ജനറേഷൻ ഗ്യാപ് എന്ന് ഇംഗ്ലീഷിൽ പറയാം... 

 പലകാര്യങ്ങൾ കൊണ്ടും പലവട്ടം പുതിയ കോളേജ് തേടി ഞാൻ ഇറങ്ങിയിട്ടുണ്ട്.... ഇത്രയും പെട്ടന്ന് എത്തി ചേരാൻ പറ്റിയ മറ്റൊരു കോളേജും കണ്ടെത്താൻ പറ്റാ ത്തത് കൊണ്ട് വീണ്ടും ആ കോളേജിൽ തന്നെ തുടരേണ്ടി വന്നു..


കൃത്യസമയത്തു എത്തുക എന്നുള്ളതും അതിന്റെ പേരിൽ നഷ്ടപെടുന്ന അറ്റന്റെൻസും ആയിരുന്നു പിന്നീടുള്ള വലിയ വെല്ലുവിളി...


വൈകിയാൽ അടച്ചിടുന്ന കോളേജ് ഗേറ്റും,, ക്ലാസ്സ്‌ റൂമിന്റെ വാതിലും എന്നെ വല്ലാതെ ഭയപ്പെടുത്തി... നഷ്ടപെടുന്ന അറ്റൻറെൻസും അതിലൂടെ നഷ്ടപെടുന്ന internal markum.. Single കണ്ടോണേഷനും... Double കണ്ടോണേ ഷനും.. Sem out ഉം എന്നെ ഒത്തിരി സ്പീഡിൽ വണ്ടി ഓടിക്കാൻ പ്രേരിപ്പിച്ചു... പലപ്പോഴും നടുറോട്ടിൽ കുത്തിമറിഞ്ഞു വീണു..


പല ദിവസങ്ങളിലും എത്തി ചേരാൻ വൈകു ന്നത് കൊണ്ടും ഒരു കുടുംബിനി ആയ തനിക്കു പല കാരണ ങ്ങളാൽ അവധി എടുക്കേണ്ടി വരുന്നത് കൊണ്ടും അറ്റെൻഡൻസ് കോളം പലപ്പോഴും ഒഴിഞ്ഞു കിടന്നു... അസുഖം വന്നാൽ പോലും ലീവ് എടുക്കാൻ പറ്റാത്ത അവസ്ഥ...

 

Internak mark ഇടുമ്പോൾ ബാക്കി എല്ലാ കോളത്തിലും full mark വാങ്ങിച്ചാലും ക്ലാസ്സ്‌ പെർഫോമൻസ് എന്ന കോളത്തിന് താഴെ രണ്ടോ മൂന്നോ mark കുറവ്..


വെറും വിദ്യാഭ്യാസം മാത്രം ഉള്ള മനുഷ്യരെ വാ ർക്കുന്ന ഫാക്ടറികൾ ആവരുത് സ്കൂളുകളും കോളേജുകളും.. വി ദ്യാഭ്യാസത്തിന്റെ വലിയൊരു ഭാഗം ആവണം സ്വഭാവ രൂ പീകരണവും..എന്ന് വിളിച്ചോതുമ്പോഴും... A for apple എന്ന് പറയുമ്പോ ഒരു കുട്ടിയുടെ മനസ്സിലേക്ക് ഓടിവരേണ്ടത് ഐസക് ന്യൂട്ടനും.. കെമിസ്ട്രിയും.. ബയോളജിയും.. മാത്രമല്ല ആ apple മുറിച്ചു അതിൽ ഒരു ഭാഗം തന്റെ സുഹൃത്തിനു കൂടെ നൽകാൻ അവൻ പ്രാപ്തനാവണം എന്ന് പടിപികുമ്പോഴും....

ക്ലാസ്സ്‌ പെർഫോമൻസ് എന്നെഴുതി താഴെ അറ്റൻഡൻസിന്റെ mark ഇടുന്ന യൂണിവേഴ്സിറ്റി യുടെയോ.. കോളേജിന്റെയോ വ്യവസ്ഥതയോടു പുച്ഛം മാത്രമേ ഒള്ളു...


സ്വഭാവരൂപീകരണത്തിന് വേണ്ടി കോളേജിൽ എന്ത് പ്രവർത്തനങ്ങളാണ് നടക്കുന്നത് എന്നുള്ളത് വലിയൊരു ചോത്യ ചിന്നമാണ്. Plus two വരെ മാത്രം ഗുരുക്കന്മാരോടുള്ള ബഹുമാനവും... സ്വഭാവരൂപീകരണവും മതിയെന്ന് തോന്നുന്നു

....

രാത്രി മുഴുവൻ ഉറക്കമൊഴിച്ചു പഠിചിട്ടും തക്കതായ കാരണങ്ങൾ കൊണ്ട് 10 മിനിറ്റ് late ആയതിനാൽ exam എഴുതാൻ അനുവദിക്കാത്തതിന്റെപേരിൽ കരഞ്ഞിറങ്ങേണ്ടി വന്നിട്ടുണ്ട്... കരഞ്ഞു കാല് പിടിച്ചു അപേക്ഷിച്ചിട്ടും റൂൾസ്‌ മാത്രം മുറുക്കി പഠിച്ചിരുന്ന വ്യവസ്ഥിതി യോടും വെറുപ്പാണ് തോന്നിയിട്ടുള്ളത്.... ഒരു കൈ താങ്ങു തരേണ്ടവർ തന്നെ ചവിട്ടി താഴ്ത്തുന്നതായി തോന്നിയിട്ടുണ്ട്.... എല്ലാ വാതിലും അടഞ്ഞു പോയി എന്ന് തോന്നിയിട്ടുണ്ട്.....ഇവിടെ ജനിച്ചു പോയതാണ് ഞാൻ ചെയ്ത ഏറ്റവും വലിയ തെറ്റൊന്നും തോന്നിയിട്ടുണ്ട്...എന്റെ മോഹങ്ങൾ പതിയെ പതിയെ കണ്ണ് ചിമ്മി തുടങ്ങി... എന്റെ എല്ലാ അവസ്ഥകൾ അറിഞ്ഞിട്ടും ഉയർന്ന വിദ്യാഭ്യാസമുള്ളവരിൽ നിന്നു തന്നെ ഇതരത്തിലുള്ള പെരുമാറ്റങ്ങൾ വരുമ്പോൾ അത്രയൊന്നും വുദ്യാസമ്പന്നർ അല്ലാത്ത,,,എന്നെ കുറിച്ച് അത്രയൊന്നും അറിയാത്ത നാട്ടുകാർ പലതും പറ ഞ്ഞുണ്ടാക്കുന്നതിൽ ഒരു തെറ്റും ഇല്ലന്ന് എനിക്ക് തോന്നി.......ഇത്രയും റൂൾസ്‌ നോക്കുന്ന കോളേജിന്റെ ചില അധ്യാപകർ വരുന്ന exam hall നോക്കിയാൽ ഇവിടെ exam ആണോ നടക്കുന്നത്...അതോ.. എങ്ങിനെ കോപ്പി അടിക്കാം എന്നാണോ പഠിപ്പിക്കുന്നത് എന്ന് തോന്നി പോകും.... എന്നുള്ളത് മറ്റൊരു സത്യം....


കോളേജിന്റെ തിരഞ്ഞെടുപ്പായിരുന്നു മറ്റൊരു പ്രശ്നം.... തിരഞ്ഞെടുപ്പ് എന്ന് ഞാൻ ഉദ്ദേശിച്ചത് കോളേജിന്റെ സെലക്റ്റീവ് ആയിട്ടുള്ള ചില students ൻറെ കാര്യമാണ്.. അത്യാവശ്യം കഴിവുള്ള കുട്ടികൾ മാത്രമാണ് അവരുടെ കണ്ണിൽ എപ്പോഴും കഴിവുള്ള കുട്ടികൾ...അവര് മാത്രമാണ് അതിപ്രധാനമായ പല പ്രോഗ്രാമിലും ഉണ്ടായിരിക്കുക.... മറ്റുള്ള കുട്ടികൾ പല പ്രോഗ്രാസും അറിയുക പോലും ഇല്ല... പാട്ടു പാടുന്നവർ ഇത്ര പേര് മാത്രം.... സ്റ്റേജിൽ അവതാരിക ആയി എത്തുന്നത് കടിച്ച പൊട്ടാതെ ഇംഗ്ലീഷ് പറയുന്ന ഒരേ ഒരാൾ.. News വായിക്കുന്നത് വെടിപ്പായി ഇംഗ്ലീഷ് പറയാൻ മാത്രം അറിയുന്നവർ......എല്ലാ കാര്യങ്ങൾക്കും ഓരോ ആൾക്കാരെ നിശ്ചയിക്കുമ്പോൾ... സ്ഥിരമായി അതേ അവസരം അവർക്കു മാത്രമായി കൊടുക്കുമ്പോൾ പിന്നോക്കം പോകുന്ന ബാക്കി ഒരുപാടു കുട്ടികൾ ഉണ്ട്...അവസരങ്ങൾ എല്ലാവർക്കും കൊടുക്കണം....vip കൾ ഇരിക്കുന്ന സദസ്സിൽ പേടിയോടെ പിന്നോക്കം നിൽക്കുന്ന....അല്ലങ്കിൽ അത്ര ഇംഗ്ലീഷ് അറിയാത്ത ഒരു കുട്ടി അവതാരിക ആയിട്ട് വരട്ടെ.... പറ്റുന്ന തെറ്റുകൾ കയ്യടിയോടെ സ്വീകരിക്കാൻ ആ higher education നേടിയ vip കൾക്ക് സാധിക്കില്ലേ... ഒരു കുട്ടിയെങ്കിൽ ഒരു കുട്ടിയെങ്കിലും അത്തരം പേടി മാറ്റി വെച്ച് കോൺഫിഡൻസോഡ് കൂഡി ഉയർന്നു വന്നാൽ അതാണ് കോളേജിന്റെ അഭിമാനം... അല്ലാതെ കഴിവുള്ളവരെ മാത്രം പരസ്യത്തിന് വെച്ച് കോളേജിന്റെ സ്റ്റാറ്റസ് വർധിപ്പിക്കുന്നതല്ല..


കഴിവുള്ള കുട്ടികൾ പല കാര്യങ്ങൾ കൊണ്ടും മുന്നോട്ടു വരാൻ മടിക്കുന്നവരുണ്ട്... അത്തരം കുട്ടികളെ കണ്ടത്തി മുന്നോട്ടു കൊണ്ട് വരേണ്ടത് അധ്യാപകന്റെ കടമയാണ്.... വലിയ വലിയ മഹാന്മാരുടെ ജീവിത പോരാട്ടങ്ങളും.... വിജയവും പഠിപ്പിച്ച മാത്രം പോരാ..ഓരോ students കൂടെയും ഞങ്ങളുണ്ട് എന്ന് ഉറപ്പു വരുത്തണം... വയറു നിറഞ്ഞവന് ആഹാരത്തിന്റെ ആവശ്യം ഇല്ല.... വിശക്കുന്നവനാണ് അത് കൊടുക്കേണ്ടത്... അതുപോലെ skilled ആയിട്ടുള്ള students മാത്രം കൈ കൊടുക്കരുത്.... അവർക്കു ഒരു വിരൽ പിടിയുടെ ആവശ്യം മതി.... പിന്നോട്ട് നിൽക്കുന്നവർക്കാണ് ഒരു കൈ സഹായം നൽകേണ്ടത്.... മലയാളത്തിൽ news വായിക്കുന്ന ചാനലുകളും.... മലയാളത്തിൽ അവതരിപ്പിക്കുന്ന പ്രോഗ്രാമുകളും കേരളത്തിൽ ഇഷ്ട്ടം പോലെ ഉണ്ട്.. മലയാളം അത്ര മോശം ഭാഷയും ഇംഗ്ലീഷ് അത്ര ഉയർന്ന ഭാഷയും ആണെന്ന് എനിക്കു തോന്നിയിട്ടില്ല... മലയാളത്തിൽ പ്രോഗ്രാം നടത്തുന്ന കുട്ടികളും കോളേജിൽ നിന്നു ഉയർന്നു വരണം... കോളേജിന്റെ മർമ്മ പ്രധാനമായ പല പ്രോഗ്രാമിലും കഴിവുള്ള കുട്ടികൾക്ക് മാത്രം ക്ഷണം കിട്ടുമ്പോഴും അവരുടെ ഫോട്ടോസ് status🙏 ആക്കി വെക്കുമ്പോഴും വല്ലാത്ത വിഷമം തോന്നും... "ഒന്നിനും 

കൊള്ളാത്തവൾ ".. എന്ന് മറ്റുള്ളവർ പറയുന്നത് സ്വയം തോന്നി തുടങ്ങും...just ആ പ്രോഗ്രാമിനെ കുറിച്ചുള്ള ഇൻഫർമേഷൻ എങ്കിലും പാസ്സ് ചെയ്യാനും എല്ലാവരെയും ക്ഷണിക്കാൻ പറ്റാത്തതിന്റെ വല്ല കാ രണങ്ങളും ഉണ്ടങ്കിൽ അത് വ്യക്തമായി students നോട് പറയാനെങ്കിലും കോളേജ് അധികൃതർ ശ്രദ്ധക്കണമായിരുന്നു..ഈ സാഹചര്യങ്ങളെല്ലാം എന്നെ വല്ലാതെ തകർത്തു.പതിയെ പതിയെ വിജയിക്കുവാനുള്ള മനസിന്റെ പോരാട്ടം മതിയെന്ന് ആരോ വിളിച്ചു പറഞ്ഞു ... 


ആതിര വല്ലാത്ത ഭയപ്പാടോടെ ചുറ്റും നോക്കി....ആത്മവീര്യം ചോർന്നു പോകുന്നു.... ഇത്രയും കഷ്ട്ടപെട്ടത് വെറുതെ ആകുമോ എന്ന വല്ലാത്ത ഭയം... വീണ്ടും അടുക്കള മാത്രം ആകുമോ തന്റെ ലോകം എന്ന വല്ലാത്ത ഭയം പലപ്പോഴും അവളുടെ ഉറക്കം നഷ്ടപ്പെടുത്തി...




FASEELA 

S5 B.Com Finance 

Al Shifa College of Arts and Science, Keezhattur, Perinthalmanna 

Comments

Popular posts from this blog

വായിക്കാനുള്ള മോഹത്താൽ എടുക്കുന്നു കൈകൽത്താൽ മറിയുന്ന വെള്ളിലകൾ തൂവാല പോലെ ഇളം കുളിർമ്മ നൽകീടും  വായിച്ചാലുടൻ തന്നെ അറിവുകൾ വാരിവിതറും ചങ്ങാതി.....  തെറ്റുകൾ തിരുത്താൻ അവസരം  പാടി പറയുവാൻ അവസരം  എൻ കൊച്ചു ചങ്ങാതി  എൻ കൂട്ടിനുള്ള ചങ്ങാതി  Binsiya. A 1st Sem B.Com Finance Al Shifa College of Arts and Science 

ഓർമ്മകളിലൂടെ..

ഓർക്കുവാൻ ചിലതുണ്ട് ഓർമ്മകളിൽ ചൂടാതെ വാടികരിഞ്ഞു പോയാരാ പൂക്കൾ പോലെ കിട്ടാതെപോയാരാ വസന്ദം പോലെ  നഷ്ടങ്ങളുടെ പട്ടികയിൽ ചേർത്തുവയ്ക്കാനി നീ ഇതിൽ പേരിൽ പൊഴിഞ്ഞൊരാ കണ്ണുനീർത്തുള്ളികളും  ഒന്നിനെയും മോഹിക്കാതിരിക്കുക  ഈ കൊച്ചു ജീവിതം ജീവിച്ചു തീർക്കുക അത്രമാത്രം. Thesveer. P S2 B. Com Finance