ഞങ്ങൾ കോളജിൽ നിന്ന് ആദ്യമായി ഒരു യാത്ര പോകുന്നത് OBT-കാണ്, ഒരുപാട് ആകാംക്ഷയോടെയാണ് യാത്ര പുറപ്പെട്ടത് ബികോം ഫിനാൻസ്,ബിബിഎ എന്നീ ക്ലാസുകൾ ഒരുമിച്ചാണ് പോയത്, കുട്ടികൾ കുറവുള്ളത്കൊണ്ടാണ് രണ്ട് ക്ലാസുകൾ ഒരുമിച്ച് പോകാൻ കാരണം .എല്ലാവരും ക്ലാസ്സിലെ കുട്ടികളുമായി കൂട്ടാവാത്തത് കൊണ്ടാവണം എല്ലാവരും വരാൻ താൽപ്പര്യം കാണിക്കാഞ്ഞത്. ഞങ്ങൾ കോളജിൽ നിന്നും അഞ്ച് മണിയോട് കൂടിയാണ് യാത്ര ആരംഭിച്ചത് ടീച്ചർ അയച്ചുതന്ന വീഡിയോ അല്ലാതെ OBT എന്താണ് എങ്ങനെയാണ് എന്ന് ഒരു അറിവുമില്ലത്തെയാണ് ഞങ്ങൾ യാത്ര തുടങ്ങുന്നത് . ബസിൽ ഡാൻസ് കളിക്കുന്നവരെയും ഉറങ്ങുന്നവരെയും കണ്ടിരുന്നു .ലീഡ് കോളജ് എത്തുന്നതുവരെ ആകാംക്ഷയോടെയാണ് ഇരുന്നിരുന്നത്. ഒരു ഏഴ് മണിയോട് കൂടി ലീഡ് കോളജിൽ എത്തിയിരുന്നു . ആദ്യം അവർ ഞങ്ങളെ സ്വാഗതം ചെയ്തു പിന്നീട് റൂം കാണിച്ചുതന്നു. എന്നിട്ട് ഭക്ഷണം കഴിച്ചു. പുട്ടും ഉപ്പുമാവും കടല കറിയുമായിരുന്നു . അത് കഴിഞ്ഞിട്ട് അവർ ഞങ്ങളെ ടീമാക്കി തിരിച്ചു ഏഴുപേർ അടങ്ങുന്ന ഓരോ ടീമുകളായിരുന്നു ,അവിടെ നിന...