ഞങ്ങൾ കോളജിൽ നിന്ന് ആദ്യമായി ഒരു യാത്ര പോകുന്നത് OBT-കാണ്, ഒരുപാട് ആകാംക്ഷയോടെയാണ് യാത്ര പുറപ്പെട്ടത്
ബികോം ഫിനാൻസ്,ബിബിഎ എന്നീ ക്ലാസുകൾ ഒരുമിച്ചാണ് പോയത്, കുട്ടികൾ കുറവുള്ളത്കൊണ്ടാണ് രണ്ട് ക്ലാസുകൾ ഒരുമിച്ച് പോകാൻ കാരണം .എല്ലാവരും ക്ലാസ്സിലെ കുട്ടികളുമായി കൂട്ടാവാത്തത് കൊണ്ടാവണം എല്ലാവരും വരാൻ താൽപ്പര്യം കാണിക്കാഞ്ഞത്.
ഞങ്ങൾ കോളജിൽ നിന്നും അഞ്ച് മണിയോട് കൂടിയാണ് യാത്ര ആരംഭിച്ചത് ടീച്ചർ അയച്ചുതന്ന വീഡിയോ അല്ലാതെ OBT എന്താണ് എങ്ങനെയാണ് എന്ന് ഒരു അറിവുമില്ലത്തെയാണ് ഞങ്ങൾ യാത്ര തുടങ്ങുന്നത് . ബസിൽ ഡാൻസ് കളിക്കുന്നവരെയും ഉറങ്ങുന്നവരെയും കണ്ടിരുന്നു .ലീഡ് കോളജ് എത്തുന്നതുവരെ ആകാംക്ഷയോടെയാണ് ഇരുന്നിരുന്നത്.
ഒരു ഏഴ് മണിയോട് കൂടി ലീഡ് കോളജിൽ എത്തിയിരുന്നു . ആദ്യം അവർ ഞങ്ങളെ സ്വാഗതം ചെയ്തു പിന്നീട് റൂം കാണിച്ചുതന്നു. എന്നിട്ട് ഭക്ഷണം കഴിച്ചു. പുട്ടും ഉപ്പുമാവും കടല കറിയുമായിരുന്നു . അത് കഴിഞ്ഞിട്ട് അവർ ഞങ്ങളെ ടീമാക്കി തിരിച്ചു ഏഴുപേർ അടങ്ങുന്ന ഓരോ ടീമുകളായിരുന്നു ,അവിടെ നിന്ന് ആദ്യത്തെ ടാസ്ക് ചെയ്യാൻ കൊണ്ടുപോയി ടർഫിൽ ആയിരുന്നു ഗെയിം. വളരെ നന്നായി ആസ്വദിച്ചു തന്നെ എല്ലാവരും അത് കളിച്ചു.
അത് കഴിഞ്ഞ് ധോണി വെള്ളച്ചാട്ടത്തിലേക്ക് പോയിരുന്നു. ഒരുപാട് നടക്കാനുണ്ടായിരുന്നു നടന്ന് നടന്ന് വെയ്യാണ്ട് ആയിരുന്നു എല്ലാവർക്കും. പക്ഷെ വെള്ളച്ചാട്ടം കണ്ടപ്പോൾ എല്ലാവർക്കും അവിടെനിന്ന് തിരിച്ചു വരാൻ തോന്നിയിരുന്നില്ല അത്രത്തോളം മനോഹരമായ കാഴ്ചയായിരുന്നു. പിന്നീടുണ്ടായ ടാസ്ക് എല്ലാം കുറച്ചുപേർക് പേടി ഉണ്ടാകുന്നതായിരുന്നു. എന്നാലും എല്ലാവരും അതെല്ലാം ചെയ്തു, zip line പോലെയുള്ള ടാസ്ക് ആയിരുന്നു. അത് കഴിഞ്ഞ് എല്ലാവരും കോളജ് കാണാനും സൈക്കിൾ ചവിട്ടാനും പോയിരുന്നു .
രാത്രിയിൽ വളരെ സാഹസികമായി തീയിൽ കൂടെ നടന്നു,അതൊരു വലാത്ത അനുഭവമായിരുന്നു . ആദ്യം കാൽ തണുത്ത വെള്ളത്തിൽ മുക്കി കാൽ മരവിപിച്ച് തീയില്ലൂടെ നടന്നപ്പോൾ കാൽ പൊള്ളിയതായി അനുഭവപ്പെട്ടില്ല. തീയെ പേടിയുള്ളവർ വരെ അത് വളരെ എളുപ്പത്തിൽ ചെയ്തു.പിന്നീട് ഡിജെയും പരിപാടിയുമായി എല്ലാവരും അടിച്ചുപൊളിച്ചു പിന്നെ പെൺകുട്ടികൾ സ്വിമ്മിങ് പൂളിലും ആൺകുട്ടികൾ ടർഫിലേക്കും പോയി.
രണ്ടാം ദിവസം അതായത് ഞങ്ങൾക്ക് തിരിച്ചു വരാനുള്ള ദിവസം രാവിലെ എട്ട് മണിയോടുകൂടി എല്ലാവരും ബസിൽ കയറി അവരുടെ ഫാർമിൽ എത്തി. പിന്നെ അവിടെയായിരുന്നു ടാസ്ക് എല്ലാം.പക്ഷെ എല്ലാവരും ഒരുപാട് ആസ്വദിച്ചു തന്നെയായിരുന്നു എല്ലാം ചെയ്തത്. അഞ്ചോ ആറോ ഗെയിംസ് ഉണ്ടായിരുന്നു ഉയരം പേടിയുളളവർ,വെള്ളം പേടിയുള്ളവരുമേല്ലാം അവരുടെ ഒരു പരിധി വരെയുള്ള പേടി മാറ്റാൻ OBT സഹായിച്ചിട്ടുണ്ട് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.അവിടെ നിന്ന് വരുന്നതിന് മുമ്പ് ഏറ്റവും കൂടുതൽ പോയിൻ്റ് നേടിയിട്ടുള്ള ടീമിന് അവർ ഉപഹാരം നൽകിയിരുന്നു.
അവിടെ നിന്നിറങ്ങുമ്പോൾ വളരെ നല്ല ഓർമകളുമായാണ് ഇറങ്ങിയത് .അവിടെ നിന്ന് ഞങ്ങൾ പോയത് പിന്നെ മലമ്പുഴ ഡാം കാണാമായിരുന്നു അവിടെ കുറച്ച് സമയം ചിലവഴിച്ചു അവിടെ നിന്ന് തിരിച്ചു വരുന്ന വഴിയിൽ ഒരു റെസ്റ്റോറൻ്റിൽ കയറി ഭക്ഷണം കഴിച്ചു.പിന്നെ കോളേജിലേക്ക് തന്നെ എത്തി.എല്ലാവരും അവരവരുടെ വീട്ടിൽ പോയി ഹോസ്റ്റലിൽ ഉള്ളവർ അവിടേക്കും.
ഒരുപാട് ഓർമ്മകൾ സമ്മാനിച്ച ലീഡ് കോളേജിനെയും അവിടുത്തെ ആൾക്കാരെയും ഒരിക്കലും മറക്കാനാവില്ല . എന്നും അതൊരു നല്ല ഓർമ തന്നെ ആയിരിക്കും അവിടെ പോയ എല്ലാർക്കും.
നഫീസത്തുൽ മിസ്‌രിയ
S2 B. Com Finance
ACAS
Comments
Post a Comment