പതിയെ ഇല്ലാതാവുന്ന വായനക്കാരും എഴുത്തുകാരും
റീലുകളിൽ കാണുന്നതെല്ലാം സത്യമെന്ന് കരുതുന്ന ഒരു കൂട്ടം
പുറംലോകം ഫോണിലൂടെ കാണുന്നവർ പുറത്തിറങ്ങിയിട്ട് വർഷങ്ങളായി.
നേരം പോവാൻ കളിച്ച് നടന്നവർക്ക് ഇപ്പോ നേരം തികയാതെയായി
വായനശാലകൾക്ക് പകരം ഓൺലൈൻ മീഡിയകളായി ആയി
പാഠപുസ്തകങ്ങൾക്ക് പകരം പിഡിഎഫുകളും
മാനം നോക്കി ഉണ്ടിടുന്ന കുഞ്ഞുങ്ങൾ ഫോണിൽ നോക്കി ഉണ്ണുന്നു
പണ്ട് ഇംഗ്ലീഷ് പഠിക്കാൻ ഹിന്ദു പത്രം വാങ്ങിയവർ
ഇപ്പോ മലയാളം പഠിക്കാൻ മനോരമ വാങ്ങുന്നു
കാലം മാറുംതോറും ക്ഷയിക്കുന്ന പലതുമുണ്ട് അതിൽ ബന്ധവും ഓർമ്മയും പിന്നെ മാതൃഭാഷയും..
Aadhishyam, B.Com Computer Application
DCMS, ACAS
Comments
Post a Comment