കേരളത്തിനേക്കാൾ 138 ഇരട്ടി വലുപ്പമുണ്ട് ആമസോൺ മഴക്കാടുകൾക്ക്.ഇതിന്റെ 60% ബ്രസീലിൽ ആണെങ്കിലും ബൊളീവിയ , പെറു , ഇക്വാനർ , കൊളംബിയ , വെനസെലോ , ഗ്വൈന , സുരിനാം , ഫ്രഞ്ച് ഗ്വൈന എന്നിങ്ങനെ ആകെ 9 രാജ്യങ്ങളിലായി ഇത് വ്യാപിച്ചു കിടക്കുന്നു. അതായത് സൗത്ത് അമേരിക്കയുടെ 40% ആമസോൺ മഴക്കാടുകളാണ്. ലോകത്ത് ഏറ്റവുമധികം ജന്തു-സസ്യജാലങ്ങൾ ഉള്ളതും ഇവിടെയാണ്.
'Boiling River' എന്നറിയപ്പെടുന്ന ഷാനായ്-ടിംപിഷ്ക്ക എന്ന നദിയും ഉള്ളത് ഇവിടെയാണ്. ഈ നദിയുടെ തുടക്കത്തിൽ തണുത്ത വെള്ളവും പിന്നീട് ഒഴുകും തോറും ചൂട് കൂടി വരുന്നു. അവസാനത്തെ 4 മൈൽ ഏകദേശം 94°C വരെ ചൂടാകാറുണ്ട്. ചില ഗോത്രവർഗക്കാരുടെ വിശ്വാസം 'Mother of Water'എന്ന് അർത്ഥം വരുന്ന 'യാക്കൊമാമ' എന്ന ഭീകര സർപ്പത്തിന്റെ ശക്തിയാണ് ഇതിനു ചൂട് നൽകുന്നത് എന്നാണ്.നദിയിലെ ഈ ചൂട് ഭൂമിക്കടിയിലെ താപത്തിൽ നിന്നും ഉണ്ടാകുന്നു എന്നാണ് ഏറ്റവും പുതിയ നിഗമനം.
ഒഴുകുന്ന വെള്ളത്തിന്റെ തോതനുസരിച്ച് ലോകത്തിലെ എറ്റവും വലിയ നദിയാണ് ആമസോൺ നദി.6400കി.മീ. നീളമുള്ള നദി,തെക്കേ അമേരിക്കയുടെ 40% ഉൾക്കൊള്ളുന്നുണ്ട്. ബ്രസീൽ ,പെറു, കൊളംബിയ , ഇക്വാനർ,ബൊളീവിയ, വെനസെലൊ എന്നീ ആറു രാജ്യങ്ങളെ തൊട്ടാണ് ആമസോൺ നദി ഒഴുകുന്നത്.
SARGA. C
1st Year B.com Finance
Al Shifa College of Arts and Science
Comments
Post a Comment