എന്നെ നന്നായി അറിയാം എന്നു നിങ്ങൾ പറയുമ്പോഴൊക്കെ ഞാൻ ഇല പൊഴിച്ചൊരു വസന്തകാലത്തെ ഓർത്തെടുക്കുകയും വിസ്തൃതിയിലേക്ക് വലിച്ചെറിയുകയും ചെയ്യും... ചേർത്തെഴുതാനും വായിച്ചെടുക്കാനും ഇനിയും ഒരുപാട് താളുകൾ അവശേഷിക്കെ, പൊഴിഞ്ഞു പോയതിനെയൊക്കെ ഓർമകൾ സമ്മാനിച്ചില്ലെങ്കിലും ഞാൻ പ്രിയപ്പെട്ടത് എന്നു തന്നെ കുറിച്ചിടും.. ഏറ്റവുമൊടുവിലൊരു മങ്ങിയ ചിരി സമ്മാനിച്ച് നിങ്ങളെന്നിൽ നിന്ന് ഇറങ്ങി പോയാലും കാലങ്ങളോളം ഉറവ വറ്റാതെ എന്നിൽ ഒഴുകാൻ ആ ചിരി മാത്രം മതിയാകും.. Shahfa. O. P Second Semester B. Com Finance Al Shifa College of Arts and Science