ഇരട്ടകൾ ഓടി ഒന്നാമതെത്തിയെന്ന അഹങ്കാരത്തെ തച്ചുടച്ചു കൊണ്ടായിരുന്നു എന്നോടൊപ്പമുള്ള അവന്റെ തുടക്കം... അനേകായിരങ്ങൾക്കൊപ്പം ഒരേ ലക്ഷ്യവുമായി കുതിച്ച് വിജയിയായി അത്ഭുതങ്ങളുടെ കലവറയിലേക്ക് ഓടി കയറിയപ്പോൾ, സംഭവ ബഹുലമായ ആ ഓട്ട പന്തയത്തിൽ എനിക്കു തുല്യനായി, തന്നോടൊപ്പം വിജയം പങ്കിടാൻ അവനുണ്ടായിരുന്നു... എനിക്കു മാത്രമായ് കിട്ടിയ ലോകമെന്ന് നിനച്ച നിമിഷങ്ങളുടെ ആനന്ദമെല്ലാം അന്നേരം പകൽ കിനാവ് കണ്ട് ഉടച്ചു കളഞ്ഞ പാൽ പാത്രം പോലെ ശൂന്യമായി... ഞാൻ മാത്രം ചേർന്ന് കിടക്കേണ്ട, ഓരോ നിമിഷങ്ങളിലും ഞാൻ മാത്രം തൊട്ടറിയേണ്ട അമ്മയിലെ അത്ഭുത ലോകത്തെ പങ്കിട്ടു കൊടുക്കേണ്ടി വന്നതായിരുന്നെന്റെ ആദ്യ സങ്കടം... വളർച്ചയിലൊക്കെയും എനിക്ക് അമ്മയിൽ നിന്ന് കിട്ടേണ്ട പോഷകത്തിന്റെ കൂടുതൽ പങ്കും അവൻ കൈയ്യടക്കിയതിൽ പിന്നെ അവനാണ് എന്നേക്കാൾ മികച്ചവനെന്ന് പുറത്തുനിന്ന് ആരൊക്കെയോ അടക്കം പറഞ്ഞു കേൾക്കാമായിരുന്നു.. എനിക്കു തൂക്കമില്ലത്രേ.. ഞാൻ ദിവസത്തിനൊത്തു വളരുന്നില്ലെന്ന്... അന്നാദ്യമായി എനിക്കവനോട് വല്ലാത്ത ദേഷ്യം തോന്നി... അവന്റെ സാന്നിദ്ധ്യത്തിൽ ഞെരുങ്ങി കഴിഞ്ഞൊടുക്കം സ്വസ്ഥമായി വിഹാരിക്കേണ്ട പത്തുമാസക്കാലം മു...