Skip to main content

Posts

Showing posts from November, 2023

ഭയം

 ഭയം മരിക്കാൻ ഭയമില്ല  എന്നോ മരിച്ചിരിക്കുന്നു കാണാൻ സ്വപ്നങ്ങളില്ല എന്നോ കരിഞ്ഞു പോയിരിക്കുന്നു പറക്കാനുള്ള മോഹവുമില്ല  എന്നോ ചിറകറ്റ് പോയിരിക്കുന്നു വിശ്വസിക്കാൻ പ്രധീക്ഷയുമില്ല  വിശ്വാസം എന്നോ നഷ്ട്ടപെട്ട് പോയിരിക്കുന്നു പിന്നെയുള്ളത് ഭയമാണ് Jamsiya. V 1st Semester B. Com Finance Al Shifa College of Arts and Science 

സ്വപ്നത്തിലെ ഗ്രാമം

  സ്വപ്നത്തിലെ ഗ്രാമം ഗ്രാമത്തിനായൊരു കൂട്ടുകൂടൾ ഈ ഗ്രാമത്തിൻ നാമത്തിൽ കൂട്ട് ചേരാം വന്ന് നിന്നിടാന് നമ്മുക്ക് സർവ്വം ഈ ഗ്രാമത്തിനായൊരു സംഘമായി  മനുഷ്യരെല്ലാരുമൊന്നു പോലെ  വസിക്കുന്ന നാടായും വളർന്നീടട്ടെ പണ്ട് മാവേലി നാടന്ന പോലെ നമ്മുടെ ഗ്രാമം പുലർന്നീടട്ടേ കള്ളവുമില്ല ചതിയുമില്ല എള്ളോള്ളമില്ലാ പൊളിവചനം പണ്ട് മാവേലി നാടന്ന പോലെ നമ്മുടെ ഗ്രാമം പുലർന്നീടട്ടേ വന്നു ചേരട്ടേയാ നല്ല കാലം സൗഹൃദം പൂക്കുന്ന പുണ്യം കാലം അഭയവും ശാന്തിയും നേടിടട്ടേ കലഹങ്ങളൊക്കെയും പൊയിടട്ടേ വീതയും നനയും തുടർന്നിടട്ടേ പട്ടിണിക്കാലങ്ങൾ മാറിടട്ടേ Mohammed Shereef. T. T S1 B. Com Finance Al Shifa College of Arts and Science 

അച്ഛൻ എന്ന തണൽ...

  അച്ഛൻ എന്ന തണൽ...      കൂട്ടുകാരികളുമായി കളിചിരി കൂടിയിരുന്നപ്പോളാണ് അവളുടെ മൊബൈൽ റിംഗ് ചെയ്തത്. അവൾ ഫോൺ എടുത്തു, ചിറ്റപ്പനായിരുന്നു ...        "മോള് വേഗം വീട്ടിലോട്ടു വരണം അച്ഛന് ഒരു സുഖമില്ലായിമ, ഇപ്പോൾ തന്നെ കയറണം, ബസ് സ്റ്റോപ്പിൽ വിളിക്കാൻ ഞാൻ വരാം... "        അവളുടെ മുഖത്തെ ചിരി മങ്ങി കൂട്ടുകാരികളോട് പറഞ്ഞു, "ചിറ്റപ്പനെകൊണ്ട് അച്ഛൻ വിളിപ്പിച്ചിരിക്കുവാ, എന്നെ കല്ല്യാണം കഴിപ്പിച്ചെ അവർ അടങ്ങു, പെണ്ണുകാണലിനു നാളെ ആരോ അവിടെ വരുന്നുണ്ട്, അതിനുള്ള പുതിയ അടവാ.." എങ്കിലും അവളുടെ ഉള്ളിൽ ഒരു കനലെരിയുന്നുണ്ട്. അവൾ അച്ഛന്റെ നമ്പറിലേക്കു വിളിച്ചു, ചിറ്റപ്പൻ ആണ് ഫോൺ എടുത്തത്, എടുത്തപാടെ, ...        " നീയിനി ഫോൺ ചെയ്തു നിൽക്കണ്ട വേഗം പുറപ്പെടാൻ നോക്ക്.."          മൊബൈൽ ഹെഡ്സെറ്റിൽ പാട്ട് കേട്ട് ബസിന്റെ സീറ്റ് കമ്പിയിൽ തലചായിച്ച് അവൾ യാത്ര ചെയ്യുകയാണ്, എപ്പോഴോ അവൾ ഉറങ്ങി പോയി.കണ്ണുതുറന്നു പുറത്തേക്കു നോക്കിയവൾ ചതിയെണീറ്റു.        " എന്റെ സ്റ്റോപ്പ് കഴിഞ്ഞു, എനിക്കു പൂവണി ...

Review of Vikram Movie

 The greatest challenge for Lokesh Kanagaraj, as a filmmaker, wasn't just to offer several hoot-worthy moments for fans of Kamal Hassan, but to come up with a first-of-its-kind pure action film featuring a trio of actors who are known for their spectacular performances. His packaging totally delivers, with a fantastic outing for all the guys involved. Plotwise speaking, Vikram is basically The Batman set in Chennai. A serial killer is on the loose, and a special ops team is tasked with finding the culprit. While that's just one way of putting it across, Vikram is a lot beyond that. It's also about a father avenging his son's death, and a massive drug bust; it's also about gangsters, special agents, and rogue cops - Lokesh's universe-building skills are Excellent. Many famous characters acted this movie  And there is no Vikram without Anirudh Ravichander, whose remarkable music and background score elevate the film to greater heights. Afnan  S1 B.Com Computer App...

പൂവ് 🌸

പൂവേ പൂവേ കൊഴിയല്ലേ…. പൂന്തെന്നലു വന്നു വിളിച്ചാൽ പോവല്ലേ… പുലരി പുതു മഴയിൽ ഇരളു പൊഴിക്കല്ലേ…. ഒരിതളും നീ പൊഴിക്കല്ലേ…  പുതു മണ്ണിനു ചൂടാനൊരു പൂവിതളും നൽകല്ലേ… നീളൻ മുടിയിൽ ചൂടാനൊരു പൂവിതളും നൽകല്ലേ… വെള്ളിനിലാവിലലിഞ്ഞീ പുഞ്ചിരി മായ്ക്കല്ലേ… പൂവണ്ടിൻ പ്രണയം പൊള്ളാണേ.. നിന്നോടുള്ള പൂവണ്ടിൻ പ്രണയം പൊള്ളാണേ… നിന്നെ കാണാനെന്നും കൊതിയാണേ.. എനിക്ക് നിന്നെ കാണാനെന്നും കൊതിയാണേ…. Najiya. O. P S1 B. Com Finance Al Shifa College of Arts and Science 

ഓർമ്മകൾ

ഓർമ്മകൾ നനയുന്ന മഴയ്ക്ക് ഓർമകളുടെ തണുപ്പ്  നഷ്ടത്തിന്റെ നനവ് കൊള്ളുന്ന വെയിലിന് ഓർമകളുടെ ചൂട് അധ്വാനത്തിന്റെ വിയർപ്പ് കിട്ടുന്ന കൂട്ടിന്  ഓർമകളുടെ മധുരം സങ്കടത്തിന്റെ കണ്ണീര് Hiba Nasrin. M. T  S1 B. Com Finance Al Shifa College of Arts and Science 

Boogeyman

  Boogeyman        The Boogeyman is a mythical creature that has been widely known in folklore and popular culture for centuries. Although its appearance and characteristics can vary depending on different cultural traditions, the Boogeyman is generally portrayed as a malevolent entity that preys on misbehaving children, typically appearing at night. Its sole purpose is to scare and punish those who do not follow the rules or fail to behave properly. The origins of the Boogeyman can be traced back to different cultures around the world. In some legends, the Boogeyman is described as a supernatural figure, while in others, it is seen as more of a generic term for any frightening creature. Regardless of the specific details, the Boogeyman represents the fear of the unknown and serves as a cautionary tale for children to behave appropriately. Throughout history, the Boogeyman has taken on various forms and names in different cultures. For example, in Western cultur...

The Beauty of Football: A Short Blog

The Beauty of Football: A Short Blog Football, the world's most popular sport, captures the hearts of millions with its beautiful blend of skill, strategy, and sheer excitement. In this short blog, we'll delve into the captivating world of football and explore why it has a special place in the hearts of fans worldwide. From the artistry on the pitch to the camaraderie off it, join us as we celebrate the beauty and universal appeal of this incredible sport. 1. The Art of Skill: At the heart of football lies an art form that mesmerizes fans: the skill and technique displayed by players. Be it the perfect execution of a free-kick, the elegance of a well-timed dribble, or the split-second decision-making that sets up a goal, football showcases the beauty of human ability. Marvel at the breathtaking skills of legendary players and rising stars alike as they create moments of magic on the field. 2. The Power of Teamwork: Football is not just about individual brilliance; it's a te...

നീയും ഞാനും

 നീയും ഞാനും  ------------- ആത്മാവിൻ അനുരാഗ ത്തിൽ നൽകുന്നതെ ന്തോ നിൻ ചിരി ഒരു പുഷ്പമായി വിടരുന്ന തോ  നിൻ ഓർമ്മകൾ എന്നെ അലട്ടുന്നതോ  നീ എന്തേ മാഞ്ഞു പോയി എന്നിൽ നിന്ന കലെ ഞാൻ ഇന്നും തനിച്ചല്ല യോ നിൻ ഓർമ്മകൾ വല്ലാതെ അലട്ടുന്നു വെന്നിൽ ആയിരമായിരം ഓർമ്മകൾ ഞാൻ നിന്നിൽ അർപ്പിക്കട്ടെ  ഞാൻ നീയായിരുന്നു വെങ്കിൽ, അത്രമേൽ വരില്ലയോ എനിക്കീ ദുഃഖം  നീ ഒരു കാറ്റായി മഴയായി എന്നെ തഴുകീടുമോ ഞാൻ നിന്നിൽ അലി യുന്ന ഒരു നാളത്തെക്കായ് കാത്തിരിക്കട്ടെ..  എൻ കാത്തിരിപ്പിനു വിരാമം തീർക്കാൻ നീ വരില്ലയോ Sumana S1 B. Com Finance Al Shifa College of Arts and Science 

അമ്മ പഠിപ്പിച്ചവ

 അമ്മ പഠിപ്പിച്ചവ ഓരോ മുള്ളിന്നുമപ്പുറം പുലരുന്ന പൂക്കളെ കാണാൻ പഠിപ്പിച്ചെന്നെ വളർത്തിയൊളമ്മ  കൂരമ്പുകൾ വന്നെന്റെ ചോരയിറ്റിക്കേ...ഒരു ചിരിപ്പൂ വിടർത്താൻ കരുത്തു തന്നവൾ കറുത്ത രാത്രികൾ കാലു തെറ്റിക്കേ ...ഒരു പൂനിലാവെട്ടമായി കാൽ നടത്തിയോൾ..... സഹനകാലത്തി ന്നിടവപ്പതിയിൽ മഴ നനക്കാതെൻ താങ്ങായ്‌ നിന്നവൾ    FATHIMATH RIYA. A.T    S1 B.Com Finance    Al Shifa College of Arts and Science 

രണ്ട് കൂട്ടുക്കാർ

   ഒരിക്കൽ രണ്ടു കൂട്ടുകാർ ഒരു മരുഭൂമിയിലൂടെ നടന്നു പോവുകയായിരുന്നു ആ യാത്രയുടെ ഇടയിൽ അവർ തമ്മിൽ ഒരു തർക്കം ഉണ്ടായി ആ തർക്കത്തെ തുടർന്ന് ഒരു കൂട്ടുകാരൻ മറ്റേ കൂട്ടുകാരന്റെ മുഖത്ത് അടിച്ചു.അടികൊണ്ട കൂട്ടുകാരന് ഒരുപാട് വേദനിച്ചു. എങ്കിലും അവൻ ഒന്നും പറഞ്ഞില്ല പകരം അവൻ മരുഭൂമിയിലെ മണലിൽ എഴുതി ഇന്ന് എന്റെ പ്രിയ കൂട്ടുകാരൻ എന്റെ മുഖത്തടിച്ചു. അങ്ങനെ അവർ വീണ്ടും യാത്ര തുടങ്ങി യാത്രയുടെ ഇടയിൽ ദാഹിച്ചുവലഞ്ഞ് അവർക്ക് ഒരു മരപ്പച്ച കണ്ടെത്താൻ സാധിച്ചു അങ്ങനെ അവർ രണ്ടുപേരും അതിൽ വെള്ളം കുടിക്കാൻ ഇറങ്ങിയപ്പോൾ ആദ്യത്തെ അടികൊണ്ട് കൂട്ടുകാരൻ ഒരു ചെളികുഴിയിൽ മുങ്ങാൻ തുടങ്ങി എന്നാൽ അവന്റെ പ്രിയ കൂട്ടുകാരൻ അവനെ കഷ്ടപ്പെട്ട് രക്ഷിച്ചു രക്ഷപ്പെട്ട ആ കൂട്ടുകാരൻ അവിടെ ഇരുന്ന ഒരു കല്ലിൽ എഴുതി എന്റെ പ്രിയ കൂട്ടുകാരൻ ഇന്ന് എന്റെ ജീവൻ രക്ഷിച്ചു എന്ന് അവനെ അടിച്ചതും അവന്റെ ജീവൻ രക്ഷിച്ചതുമായ ആ കൂട്ടുകാരൻ പറഞ്ഞു ഞാൻ നിന്നെ വേദനിപ്പിച്ചപ്പോൾ നീ അത് മണലിൽ എഴുതി ഇപ്പോൾ നിന്റെ ജീവൻ രക്ഷിച്ചപ്പോൾ എന്തുകൊണ്ടാണ് നീയത് കല്ലിലെഴുതിയത് കൂട്ടുകാരൻ മറുപടി പറഞ്ഞു ആരെങ്കിലും നമ്മളെ വേദനിപ്പിച്ചാൽ അത് മണലിൽ എഴുതണം ക്ഷമ...

Start-up Business

  Starting a business can be an exciting yet daunting journey. Here are some essential tips for starting a successful business: 1. Market Research : Identify your target audience, analyze competitors, and understand market trends to tailor your product or service accordingly. 2. Create a Business Plan : Outline your business goals, financial projections, marketing strategies, and operational plans to provide a clear roadmap for your business. 3. Build a Strong Online Presence : Develop a professional website, establish social media accounts, and create valuable content to engage with your audience and build brand awareness. 4. Focus on Customer Service : Prioritize excellent customer service to build trust and loyalty. Listen to feedback and continuously improve your products or services based on customer needs. 5. Financial Management : Maintain a detailed record of your finances, including expenses, revenue, and cash flow. Consider hiring a professional accountant to ensure accu...

MULLAPERIYAR

    Mullaperiyar Dam is a dam in Idukki district of Kerala.  This dam is located in Peerumedu Taluk, Kumily Gram Panchayat.  The Mullayar, known as the Periyar river, is a confluence of various tributaries originating from the Sivagiri mountains on the Tamil Nadu border in this panchayat.Mullaperiyar Dam is a dam built across the Mullayar River.  The Periyar Wildlife Sanctuary in Thekkady is located around the reservoir of this dam.  A certain amount of water stored in the Mullaperiyar Dam is used for irrigation and power generation in Tamil Nadu. Water is transported from the dam to Tamil Nadu through penstock pipes.The main purpose of the Mullaperiyar Dam was to divert the water from the Periyar River in Kerala, which flowed into the Arabian Sea, to the Bay of Bengal by building a dam to provide agricultural water to Madura, Ramanathapuram, Dindigal, Kambam, Theni and other areas of Madras suffering from severe drought.  The water supply to this area...

🎨 Art Work

 ANSHIDA. K. P S5 B. Com Finance Al Shifa College of Arts and Science 

Fabric Painting (🎨 Work)

  Anshida. K. P S5 B. Com Taxation Al Shifa College of Arts and 

Emirates Airlines

  Emirates Airline is an airline based in Dubai, UAE. It is the largest airline in the Middle East. Emirates has a fleet of over 300 aircraft, serving more than 150 cities in 80 countries across six continents. The Emirates group,which owns Emirates,employs around 1 lakh people. Emirates started its first service on October 25, 1985. The first service was from Dubai to the cities of Karachi and Bombay. This year, emirates had service to Bombay, Karachi, and Delhi. In the beginning, the Emirates fleet had a total of four aircraft. They are two Boieng 727 aircraft,the youngest of the Boieng family,given by Sheikh Mohammad bin Rashid of Dubai, and two Airbus A300 aircraft on wet lease from PIA (Pakisthan International Airlines). In the first year itself, Emirates started operating profitably,carrying 260,000 lakh passengers and 10000 metric tons of cargo. In 1986, Emirates service also started in the cities of Colombo, Dhaka,Amman,and Cairo. That one year alone was the first and last ...

പറയാതെ വയ്യ

പറയാതെ വയ്യ നസീമ അടിച്ചമർത്തപ്പെട്ടവളാണ്...ഒരു പെണ്കുട്ടിയായി ജനിച്ചു എന്നുള്ളതാണ് അവൾ ചെയ്ത ഏറ്റവും വലിയ തെറ്റ്.. അവൾക് ഒരു ലോകമേ ഉണ്ടായിരുന്നുള്ളു...അത് അടുക്കള എന്ന വലിയൊരു പരീക്ഷണ ശാലയാണ്..പെണ്കുട്ടിയായി ജനിച്ചവർക് വേണ്ടി മാത്രമായിട്ടുള്ളൊരു പരീക്ഷണ ശാല...ഉള്ള ചെറിയ ചെറിയ മോഹങ്ങളെല്ലാം ഹൃദയത്തിന്റെ ഒരു മൂലയിൽ ചുറ്റിവലിഞ്ഞു മുറുക്കി കെട്ടി ഒതുക്കി വെച്ചു ആ ലോകത്തേക്കിറങ്ങുമ്പോൾ മരണം കൊണ്ടല്ലാതെ പിന്നെ അവിടെ നിന്നൊരു മോചനമില്ല..അവളും ബാല്യം പടിയിറങ്ങുന്നതിനു എത്രയോ മുന്നേ ആ ലോകത്തേക്ക് കടന്നു വന്നവളാണ്..പഠിക്കാനുള്ള മോഹം...എഴുതാനുള്ള മോഹം..വരക്കാനുള്ള മോഹം..വായിക്കാനുള്ള മോഹം..പാടാനുള്ള മോഹം..ലോകം കാണാനുള്ള മോഹം..ആ മോഹങ്ങൾക്കെല്ലാമുള്ള വലിയൊരു ശമാശനമായി അവളുടെ ഹൃദയം മാറി കഴിഞ്ഞു.. മകൾ..പെങ്ങൾ..മരുമകൾ..ഭാര്യ..നാത്തൂൻ..അമ്മായി എന്നിങ്ങനെ ഉള്ള കടമകൾ നൽകിയ പെരുകൾക് പുറമേ 'അമ്മ എന്നുള്ള കടമ കൂടെ അവളിലേക്ക് വന്നു ചേർന്നു...അവൾക് വീണ്ടും പുതിയ അവകാശികൾ എന്നു പറയാം..പുകയും..കരിയും.. വെയിലും..ചൂടും .കുത്തുവാക്കുകളും..കൊണ്ടു ഹൃദയതിനു പടച്ചോനെ കാണാനുള്ള ശക്തിപോലും ഇല്ലാതായിട്ടുണ്ട്... 19 ...

കൂട്ടുകാർ

കടന്നു പോയോ കൂട്ടുകാരാ  എന്നെ കാത്തിരിക്കയോ നീ എൻ കൺകളിൽ തിരിഞ്ഞു നോക്കയോ നീ...... കാണാ ചുരുളകൾ കണ്ടെടുക്കാൻ നിനക്കായി കരുതിയ സ്നേഹത്തിൻ സാഗരം നീയെനിക്കൊരു വിളമ്പിയ സൗഹൃദതിൻ മന്മരം Fathima Sajiya. C S1 B. Com finance Al Shifa College of Arts and Science 
 കൂട്ടുകൂടാനായെന്റെ കൂടു തേടിയണഞ്ഞൊരു കുഞ്ഞാറ്റ കിളി...... കാറ്റിനോടു കഥ മെനഞ്ഞും കടലിനോട് കളി പറഞ്ഞും കാടായ കാടെല്ലാം, മേടായ മേടെല്ലാം കണ്ണാരം പൊത്തി കളിച്ചും കണ്ണിൽ കണ്ണിൽ കണ്ണാടി നോക്കി കൊക്കുരുമ്മി ചിറകുരുമ്മി കിലുകിലെ കൊഞ്ചി ചിലച്ചും  കിളിക്കൂട്ടിലെന്നെ കുളിരറിയിക്കാതെ കവിൾ ചേർത്തുറക്കിയും കനിവിന്റെ കനിവാ,മെന്റെ കരളിന്റെ കരളായ കളികൂട്ടുകാരൻ...... Majida Nasrin. P. P S1 B. Com finance Al Shifa College of Arts and Science 

NATURE

Nature is a beautiful creation of God. Nature gives us fruits,vegetables,water,air,sun,moon,trees,animals,birds,and rivers etc.. Nature provides medicines. We should plant trees to save Nature . We must keep our Nature healthy and peaceful. Without Nature human beings cannot survive. Nature is a precious gift to all of us living on earth.  We should take care of Nature by protecting it from pollution. It We protect Nature today. Nature will protect us and our future generations. Nature does not belong to us,we belong to Nature Muhammad Shabab. P S1 B.Com Computer Applications Al Shifa College of Arts and Science 

Your Last Mistake is Your Best Teacher: Embracing the Lessons Life Offers

      Mistakes are often seen as failures or setbacks, but in reality, they provide us with valuable learning opportunities. Embracing the idea that 'your last mistake is your best teacher' encourages us to view our blunders as stepping stones to personal growth and success. When we make mistakes, we gain firsthand experience, learn valuable lessons, and develop a deeper understanding of ourselves and the world around us.       By embracing our mistakes, we build resilience, cultivate humility, and foster innovation. Mistakes teach us to bounce back from failure, recognize our limitations, and open ourselves up to the possibility of innovative solutions. Rather than fearing mistakes, we should embrace them as valuable teachers that guide us towards personal development and a more fulfilling life journey. So, the next time you make a mistake, remember that it holds valuable lessons, and embrace the opportunity for growth and learning. MUFEEDA P S1 B.Com Taxa...

അടുക്കളയിലെ ആട് ജീവിതം(ഒരു യഥാർത്ഥ ജീവിത കഥ)

വലിയൊരു മഴ പെയ്തു തോർന്നിട്ടും റൈഹു വിന്റെ ശരീരത്തിലെ ചൂടും വിയർപ്പും വിട്ടു മാറിയിട്ടില്ല..അടുക്കളയിലെ കറുത്തിരുണ്ട ചുവരുകൾക്കിടയിൽ ഒരു ഇരുണ്ട രൂപമായി പുകഞ്ഞു പൊന്തുന്ന അടുപ്പിൽ വെച്ച ചട്ടിയിൽ നിന്നും അവൾ പപ്പടം വറുത്തു കോരുകയായിരുന്നു...എന്നും കരിയും പുകയും,ഇരുട്ടും,വേദനയും ഏറ്റു വാങ്ങി അവളുടെ ഹൃദയവും ഇരുണ്ടു പോയത് കൊണ്ടാവാം അവളുടെ മുഖത്തു പ്രതേകിച്ചു ഭാവങ്ങളൊന്നും വിരിയാറില്ല.....എങ്കിലും ചൂടേറി ചൂടേറി ഇതിരിയേറെ ചുവപ്പു കളറിൽ എണ്ണയിൽ നിന്നും പൊന്തി വരുന്ന പപ്പടത്തിനു തന്നെക്കാൾ ഭംഗിയുണ്ടെന്നു അവൾ ശ്രദ്ധിക്കാറുണ്ട്... മഴ പെയ്യുന്ന ദിവസ്സങ്ങളെല്ലാം അവളെ സംബസന്തിച്ചിടത്തോളം മഴക്കാലമാണ്... മഴയില്ലാത്ത ദിവസ്സങ്ങളെല്ലാം അവൾക്കു വേനൽ കാലമാണ്......ഒരു പെണ്ണിന്റെ സ്വപ്നങ്ങളും...വികാരങ്ങളും..മോഹങ്ങളും തിറിച്ചറിയാത്ത മരുഭൂയിലെ ആട് കണക്കനെ ഉള്ള മനുഷ്യന്മാർക് പല തരത്തിലുള്ള വിഭവങ്ങൾ വെച്ചും വിളമ്പിയും എച്ചില് വാരിയുമുള്ള ഒരു ദിവസത്തിന്റെ അങ്ങേ തലകലുള്ള തളർച്ചയും,,,എല്ലാത്തിനും ഒടുവിൽ കെട്ട്യോന്റെ സുഖം കണ്ടത്താനുള്ള പരാക്രമങ്ങൾക്കും ഒടുവിൽ തളർന്നുറങ്ങാൻ കിട്ടുന്ന മൂന്നു നാലു മണിക്കൂറിൽ അരിച്ചെത്ത...